തിരക്കിനിടയിലും അയാളുടെ കയ്യിലെ കടലാസു പൂക്കള്‍ ഓരോന്നോരോന്നായ് വിരിയുന്നുണ്ടായിരുന്നു. ഒരേ സമയം കടലാസ്സു പൂക്കള്‍ ഉണ്ടാക്കുകയും അത് വഴിയാത്രക്കാര്‍ക്ക് വില്‍ക്കുകയും ചെയ്തിരുന്ന അയാളുടെ വളഞ്ഞു മെല്ലിച്ച വിരലുകള്‍ പെട്ടന്നു നിശ്ചലമായപ്പോഴാണ് അവളും അയാളുടെ കണ്ണുകളെ പിന്തുടര്ന്നത്.
ഒരു തള്ളുവണ്ടി നിറയെ ചെടിയും, ചെടി നിറയെ ചുവപ്പും വെളുപ്പും മഞ്ഞയും നിറമുള്ള പൂക്കളുമായൊരു ചെടിവില്‍പ്പനക്കാരന്‍ ദൂരേനിന്നു വരുന്നു. അവള്‍ക്കതില്‍ കൌതുകമൊന്നും തോന്നിയില്ലെങ്കിലും കടലാസുപൂക്കാരന്റെ ആകാംക്ഷ അവളേയും ചുവന്ന റോസാപൂവിലേക്കും വെളുത്ത കടലാസുപൂവിലേക്കും അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചുവലിച്ചു.
അവരുടെ തൊട്ടുമുന്നിലൂടെ ചെടിവണ്ടി കടന്നു പോയപ്പോള്‍ അയാള്‍ എന്തെങ്കിലും വണ്ടിക്കാരനോട് പറയുമെന്നവള്‍ കരുതി, അതുണ്ടായില്ല. തൊട്ടടുത്ത വളവ് തിരിയും വരെ തള്ളുവണ്ടിയെ അവളും കടലാസുപൂക്കാരനും നോക്കിയിരുന്നു.
അവള്‍ക്ക് ചോദിക്കണമെന്നുണ്ടായിരുന്നു, അവളുടെ മനസ്സറിഞ്ഞെന്നോണം അയാള്‍ അവളെ നോക്കി മെല്ലെയൊന്നു ചിരിച്ചെന്നു വരുത്തി, പിന്നെ പറഞ്ഞു ' പൂക്കള്‍ക്കെന്തു ഭംഗിയാണല്ലെ'?
'ഉം..' അവളൊന്നു മൂളി, അവളതു കേള്‍ക്കാനല്ല ആഗ്രഹിച്ചതെന്നയാള്‍ക്കും തോന്നി.
ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം അയാള്‍ തുടര്‍ന്നു, 'ആ പൂക്കളെല്ലാം വാടും കാഴ്ചക്കാരന്റെ മനസ്സ് വാടും മുമ്പേ, പക്ഷെ ഈ കടലാസു പൂക്കള്‍ വാടിനില്‍കുന്നതറിയാതെ വാടിയ മനസ്സുകള്‍ക്ക് ചൂടാനുള്ളതാണ്' ഒരു കടലാസു പൂ കൊടുത്ത് പത്തുരൂപ വാങ്ങി പെട്ടിയിലിടുന്നതിനിടെ അയാള്‍ പറഞ്ഞു പൂര്‍ത്തിയാക്കി.
അവളുടെ കയ്യില്‍നിന്നിഴുകിപ്പോയ കടലാസുപൂ അവള് പെട്ടന്ന് മുറുകെ പിടിച്ചു, മുടിയില്‍ ചൂടിയ റോസാപ്പൂ ഇടം കയ്യാല്‍ പതുക്കെ തഴുകുന്നതിനിടെ...
Subscribe to:
Post Comments (Atom)

നല്ല ഭാവന ഇനിയും എഴുതൂ....പക്ഷെ എവിടെയോ എന്തൊക്കെയോ ഒരു പോരായ്മ പോലെ ...ശ്രദ്ധിക്കുമല്ലോ.....നന്നായിട്ടുണ്ട്
ReplyDeleteകൊള്ളാം . വീണ്ടും കാണാം...
ReplyDeleteനന്നായി എഴുതി.
ReplyDeletekollaam ketto bt evideyokkyoo oru poraayamya
ReplyDeleteഇനിയും എഴുതൂ ....ഭാവന ചിറകുവിടര്‍ത്തട്ടെ...ആശംസകള്‍
ReplyDelete