തമ്പാനൂര്‍ രവി, ടി.ഡി.എഫ് സംസ്ഥാന പ്രസിഡന്റ്(Veekshanam News)
ഇന്ന് കെ.എസ്.ആര്‍.ടി.സിയിലെ ഭൂരിപക്ഷം ജീവനക്കാരും സൂചനാ പണിമുടക്കിലേര്‍പ്പെട്ടിരിക്കുകയാണ്‍്. കഴിഞ്ഞ കൊല്ലം ജനുവരി 29 മുതല്‍ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട് ടി.ഡി.എഫ് സമരരംഗത്ത് ഒറ്റയ്ക്കായിരുന്നു. ജീവനക്കാരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ജനാധിപത്യരീതിയില്‍ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ടി.ഡി.എഫിന് ജീവനക്കാരുടെ ഇടയില്‍ ലഭിച്ചിട്ടുള്ള വന്‍ പിന്തുണ ഭരണപക്ഷ യൂണിയനുകളായ കെ.എസ്.ആര്‍.ടി.ഇ.എ, എ.ഐ.റ്റി.യു.സി എന്നീ സംഘടനകളും ഇന്നത്തെ സമരത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ യൂണിയനുകളുമായി സര്‍ക്കാര്‍ നടത്തിയ ഒരു പ്രഹസന ചര്‍ച്ച മറയാക്കി സി.പി.എം നേതൃത്വത്തിലുള്ള ഭരണപക്ഷ യൂണിയന്‍ സമരത്തില്‍ നിന്ന് ഒളിച്ചോടിയിരിക്കുകയാണ്. എന്നാല്‍ എ.ഐ.റ്റി.യു.സി ഇന്നത്തെ പണിമുടക്കില്‍ ഉറച്ചു നില്‍ക്കുന്നത് ടി.ഡി.എഫ് നടത്തുന്ന പണിമുടക്ക് രാഷ്ട്രീയ പ്രേരിതം അല്ലെന്നുള്ളതിന് തെളിവാണ്.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം ആകും എന്നതിനാലാണ് പ്രമോഷനും ഡി.എയും വൈകുന്നതെന്നും നവംബര്‍ പത്തിനു തന്നെ പ്രമോഷന്റേയും ഡി.എയുടേയും ഉത്തരവ് ഇറങ്ങുമെന്നും അതിനായി മുഖ്യമന്ത്രിയുടെ ഒപ്പിനായി അയച്ചിട്ടുണ്ടെന്നും പറഞ്ഞ് സ്വന്തം അണികളെ തെറ്റിദ്ധരിപ്പിക്കുന്ന വഞ്ചനാപരമായ നിലപാടാണ് ഭരണപക്ഷ യൂണിയന്‍ നടത്തിപ്പോന്നിരുന്നത്. ശമ്പളക്കരാര്‍ ഒപ്പിടല്‍ ഇതാ.... ഇതാ... എന്ന് പറഞ്ഞ് ഒരു കൊല്ലം പറ്റിച്ച ഈ നേതാക്കളുടെ ഉറപ്പുകള്‍ സ്വന്തം അണികള്‍ പോലും ഇപ്പോള്‍ വിശ്വസിക്കുന്നില്ല. സ്വന്തം മുഖ്യനും ധനമന്ത്രിയും മന്ത്രിമാരും ഏകോപനസമിതി കണ്‍വീനറും കൈവെള്ളയിലുള്ളവര്‍ ജീവനക്കാരെ സമരങ്ങളിലേക്ക് തള്ളിവിടാതെ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ നേടിക്കൊടുക്കാന്‍ ആര്‍ജ്ജവം കാട്ടണമായിരുന്നു. ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് പണിമുടക്കല്ലാതെ മറ്റ് സാഹചര്യം ഇല്ലാത്തതിനാലാണ് ടി.ഡി.എഫ് ഇന്നത്തെ സൂചനാ പണിമുടക്കിന് നിര്‍ബന്ധമായത്.
49 ശതമാനം കുടിശിക എന്ന പ്രധാന ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാരും മാനേജ്മെന്റും തയ്യാറാകണം. ജീവിത വിലസൂചിക വര്‍ദ്ധനയ്ക്ക് ആനുപാതികമായി നല്‍കുന്ന ഡി.എ എന്ന ആനുകൂല്യം ലാഭ നഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കാനുള്ളതല്ല. കുതിച്ചുയരുന്ന വില വര്‍ദ്ധനയില്‍ പിടിച്ചു നില്‍ക്കാനാകാതെ പകച്ചു നില്‍ക്കുന്ന ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ക്ക് ശമ്പളത്തിന്റെ പകുതിയാണ് ഡി.എ കുടിശ്ശിക ലഭിക്കാനുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി.എ. പ്രഖ്യാപിക്കുന്ന ഓരോ അവസരത്തിലും പണിമുടക്കുമായി രംഗത്തുവന്നാലെ അത് നല്‍കൂ എന്ന സ്ഥിതി മാറണം. പരമാവധി ഡി.എ കുടിശ്ശിക ഇപ്പോള്‍ നല്‍കുകയും ബാക്കി എന്നൊക്കെ തരാമെന്ന് ഉറപ്പ് ലഭിക്കുകയും വേണം.
അതോടൊപ്പം തരാമെന്ന് ഉറപ്പ് ലഭിക്കുകയും വേണം. അതോടൊപ്പം മേലില്‍ പ്രഖ്യാപിക്കുന്ന ഡി.എ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുമ്പോള്‍ തന്നെ കെ.എസ്.ആര്‍ ടി.സി ജീവനക്കാര്‍ക്കും ലഭിക്കണമെന്നും ടി.ഡി.എഫ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.ചര്‍ച്ചകളുടെ ഭാഗമായി അംഗീകരിച്ച് 256 പ്രൊമോഷനുകള്‍ പോലും നല്‍കാതെ ഒരു കൊല്ലമായി സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്നു. അതിനുശേഷം വര്‍ദ്ധിച്ച ഷെഡ്യൂളുകള്‍ക്കും കിലോമീറ്ററിനും ആനുപാതികമായി പ്രൊമോഷന്‍ എല്ലാ ജീവനക്കാര്‍ക്കും ലഭിക്കണം. സ്ഥിരം ജീവനക്കാരുടെ 1/26 എന്ന കണക്കിനുള്ള പ്രതിദിന ശമ്പളത്തിന് അവര്‍ക്ക് അര്‍ഹതയുണ്ട്. പി.എസ്.സി എം പാനല്‍കാരെയും കാഷ്വല്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തുന്നതിന് സര്‍ക്കാരിന്റെ ഒരു ഉത്തരവ് ഉടന്‍ ഇറക്കണം.
ജീവനക്കാര്‍ക്ക് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും പീഡനങ്ങള്‍ നേരിടേണ്ടിവരുകയാണ്. ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരെ സാമൂഹ്യവിരുദ്ധര്‍ അക്രമിക്കുമ്പോള്‍ പോലീസ് കാഴ്ചക്കാരായി മാറി നില്‍ക്കുകയാണ്.പുതിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ വരവോടെ കെ.എസ്.ആര്‍.ടി.സിക്ക് പുതിയൊരു ശത്രുവും സ്വകാര്യ മുതലാളിമാര്‍ക്ക് പുതിയൊരു മിത്രവും കൂടി ഉണ്ടായിരിക്കുന്നു. തിരുവനന്തപുരം സിറ്റിയിലെ നൂറോളം സ്വകാര്യ ബസ്സുകള്‍ക്കാണ് ഒറ്റ രാത്രികൊണ്ട് റൂട്ടുകള്‍ നീട്ടി നല്‍കിയത്. വ്യാപകമായ അഴിമതി ഈ മേഖലയില്‍ വര്‍ദ്ധിച്ചു വരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ റൂട്ടുകള്‍ സ്വകാര്യക്കാര്‍ക്ക് കടന്നു കയറാന്‍ സര്‍ക്കാരും മോട്ടോര്‍ വാഹന വകുപ്പും ഒത്താശ ചെയ്തു കൊടുക്കുന്നു എന്ന് ടി.ഡി.എഫ് ആരോപിച്ചു. 1076 കോടി രൂപ എഴുതിത്തള്ളിയത് മഹാകാര്യമാണെന്ന നിലയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല.
കാലങ്ങളായി കോര്‍പ്പറേഷന്‍ സര്‍ക്കാരിനു നല്‍കാനുള്ള അധിക വെഹിക്കിള്‍ ടാക്സും പലിശയും കൂടിയുള്ള ഈ തുക കടലാസില്‍ മാത്രം അവശേഷിച്ചത്. കടലാസ്സിലൂടെ അവസാനിച്ചുവെന്നുമാത്രം. ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ രൂപം കൊണ്ടതു മുതല്‍ ഇന്നുവരെ ആകെ വാങ്ങിയിട്ടുള്ള 14,000 ബസ്സുകളും ഇപ്പോഴും നിരത്തില്‍ ഓടിക്കൊണ്ടിരിക്കുന്നു എന്ന സങ്കല്‍പത്തില്‍ ഉണ്ടാക്കിയ കള്ളക്കണക്കു പ്രകാരമുള്ള ടാക്സാണിത്. സര്‍ക്കാര്‍ സൗജന്യങ്ങള്‍ വഹിച്ച് വകയില്‍ കെ.എസ്.ആര്‍.ടി.സിക്ക് ഇതിനകം 2000 കോടി രൂപ നഷ്ടപ്പെട്ടപ്പോഴാണ് ഇങ്ങനെയൊരു എഴുതിത്തള്ളല്‍. കോര്‍പ്പറേഷനോ, തൊഴിലാളികള്‍ക്കോ ഇതുകൊണ്ടൊന്നും പ്രത്യേകിച്ച് ലഭിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിലേതുപോലെ ബസ് വാങ്ങാന്‍ ബഡ്ജറ്റില്‍ തുക നല്‍കിയും സാമൂഹ്യ ബാദ്ധ്യതയുടെ പേരില്‍ സര്‍ക്കാര്‍ ഏറ്റെടുത്തും പ്രതിസന്ധി പരിഹരിക്കണം.
പെന്‍ഷന്‍കാരോടുള്ള ബാദ്ധ്യത ഏറ്റെടുത്തും പ്രതിസന്ധി പരിഹരിക്കണം. പെന്‍ഷന്‍കാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ടി.ഡി.എഫ്. ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സി ജീവനക്കാരോട് മനുഷ്യത്വരഹിതമായ നടപടികള്‍ സ്വീകരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ തികച്ചും ജനാധിപത്യമായ രീതിയില്‍ നടത്തുന്ന ഈ സൂചനാ പണിമുടക്കിനോട് എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
Subscribe to:
Post Comments (Atom)

ബൂലോകത്തേയ്ക്ക് സ്വാഗതം
ReplyDelete