ഇന്നലെ നടന്ന ഡിവൈഎഫ്‌ഐ യോഗത്തിലെ പ്രസംഗത്തില്‍ ശ്രീ. പിണറായി വിജയന്‍ എന്നെപ്പറ്റി നടത്തിയ പരാമര്‍ശങ്ങള്‍ അവയര്‍ഹിക്കുന്ന ഗൗരവത്തോടെ ഞാന്‍ കാണുന്നു.
അതുകൊണ്ടുതന്നെ അദ്ദേഹം ഉയര്‍ത്തിയ ചില പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട് എന്ന് തോന്നുന്നു. ഒന്ന്: പയ്യന്നൂരില്‍ ഡിവൈഎഫ്‌ഐ എന്നെ ആക്രമിച്ച സംഭവത്തില്‍ എന്നെ പ്രതിക്കൂട്ടിലാക്കാനായി അദ്ദേഹം ഉന്നയിച്ച ന്യായങ്ങള്‍.രണ്ട്: പൗരസ്വാതന്ത്ര്യങ്ങള്‍ സംബന്ധിച്ച് അദ്ദേഹം ഉന്നയിച്ച വാദമുഖങ്ങള്‍.പയ്യന്നൂരില്‍ ഞാന്‍ പ്രസംഗിച്ചതെന്ത് എന്നതിനെപ്പറ്റി ഗെബ്ബല്‍സിയന്‍ തന്ത്രകൂര്‍മ്മത പ്രയോഗിച്ചുകൊണ്ടുള്ള ഒരു കെട്ടുകഥാ പ്രചരണം 'ദേശാഭിമാനി' തുറന്നുവിട്ടതിന്റെ ചുവടുപിടിച്ചാണ് ശ്രീ. വിജയന്‍ പ്രസംഗിച്ചത് എന്ന് തോന്നുന്നു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ യുഗപുരുഷന്മാരുടെ മേല്‍ ഞാന്‍ ലൈംഗിക അരാജകത്വം ആരോപിച്ചു എന്നും അതിന്റെ പേരിലാണ് ആദ്യം വേദിയില്‍ വെച്ച് ഒരു സഖാവ് എന്നെ ഭീഷണിപ്പെടുത്തിയതും പിന്നീട് ഡിവൈഎഫ്‌ഐക്കാര്‍ -ശ്രീ. വിജയന്റെ ഭാഷയില്‍ നാട്ടുകാര്‍- എന്നെ ആക്രമിച്ചതും എന്നാണ് അദ്ദേഹം സമര്‍ത്ഥിച്ചത്. ഇത് പൂര്‍ണ്ണമായും അവാസ്തവമാണ്.
ആദ്യകാല കമ്മ്യൂണിസ്റ്റുകളില്‍ ഞാന്‍ 'ആരോപിച്ചത്' ആധുനികതയും പുരോഗമന-നവോത്ഥാന ചിന്തയുമാണ്. അവര്‍ക്ക് സങ്കുചിതമല്ലാത്തതും മാനവികവുമായ ഒരു വീക്ഷണ കോണില്‍ നിന്ന് സാമൂഹിക-സാമ്പത്തിക-സാംസ്കാരിക വ്യവസ്ഥകളെയും സ്ത്രീപുരുഷ ബന്ധത്തെയും കാണാന്‍ കഴിഞ്ഞു. തങ്ങളുടെ ജീവിതങ്ങളില്‍ അത് ധീരമായി പകര്‍ത്താന്‍ കഴിഞ്ഞു. ജീവന്റെ തന്നെ ലൈംഗികാധിഷ്ഠിതത്വത്തെ അവര്‍ ഒരു അനാശാസ്യമായി കണ്ടില്ല. എന്നാല്‍ ഏഴോളം ദശകങ്ങള്‍ക്ക് ശേഷം, സിപിഎമ്മിന്റെ യുവജനസംഘടന പ്രാകൃതമായ ഒരു സങ്കുചിതത്വത്തിലേക്ക് മടങ്ങുന്നത് ആപത്ക്കരമാണ് എന്നാണ് ഞാന്‍ പറഞ്ഞത്. ഇതിനെയാണ് ശ്രീ. വിജയന്‍ യുഗപുരുഷന്മാരെ അപമാനിച്ചതായി ചിത്രീകരിച്ചത്.
മാത്രമല്ല, എന്നെ ഭീഷണിപ്പെടുത്തിയ പുകസ സഖാവ് അതിന് കൃത്യമായി പറഞ്ഞ കാരണം ഞാന്‍ രാജ്മോഹന്‍ ഉണ്ണിത്താനെ ന്യായീകരിച്ചു എന്നതാണ്. എന്നെ ആക്രമിച്ച ഡിവൈഎഫ്‌ഐ സഹോദരങ്ങളാവട്ടെ എന്നോട് അട്ടഹസിച്ചത് "പയ്യന്നൂരില്‍ വെച്ച് ഡിവൈഎഫ്‌ഐയെ അധിക്ഷേപിച്ച നീ ജീവനോടെ പോവില്ല" എന്നാണ്. ഇരുകൂട്ടരും യുഗപുരുഷന്മാരെപ്പറ്റി ഒരക്ഷരവും മിണ്ടിയില്ല. ഞാന്‍ പറഞ്ഞതെന്തെന്ന് അവര്‍ക്ക് പോലും മനസ്സിലായിട്ടുണ്ടാവും.ശ്രീ. പിണറായി വിജയന്‍ മുന്നോട്ടുവെച്ച മറ്റൊരാശയം പ്രസംഗകര്‍ സാഹചര്യം നോക്കി പ്രസംഗിക്കണം എന്നതാണ്. അതായത് കേള്‍വിക്കാര്‍ക്ക് ഇഷ്ടമുള്ളതേ പറയാവൂ. അല്ലെങ്കില്‍ അവര്‍ 'വികാര പ്രകടനം' നടത്തിയാല്‍ അതിലത്ഭുതമൊന്നുമില്ല. ശ്രീ. വിജയനെ പോലെ പഴക്കം സിദ്ധിച്ച ഒരു രാഷ്ട്രീയ നേതാവില്‍ നിന്ന് വന്ന ഈ വാക്കുകള്‍ കേരള സമൂഹത്തിന്റെയാകമാനം അഭിപ്രായ സ്വാതന്ത്ര്യത്തിന് ഒരു വന്‍ ഭീഷണിയായി മാറുകയാണ്.
വേദിയില്‍ നിന്ന് അനിഷ്ടമായത് പറയരുത് എന്ന വിലക്ക് നാളെ വഴിയോരത്ത് നിന്നും എന്നായി മാറാന്‍ എളുപ്പമാണ്. അദ്ദേഹം ആ വാക്കുകള്‍ പിന്‍വലിക്കണമെന്ന് എളിമയോടെ അപേക്ഷിക്കുന്നു.സ്ത്രീ പുരുഷന്മാരുടെ സ്വകാര്യതാ സ്വാതന്ത്ര്യത്തെപ്പറ്റിയും അദ്ദേഹം ഭീതിജനകമായ ഒരാശയമാണ് അവതരിപ്പിച്ചത്. അതായത് നാട്ടുകാര്‍ക്ക് ഒരു സ്ത്രീയെയും പുരുഷനെയും പറ്റി സംശയം തോന്നിയാല്‍ അവര്‍ക്ക് നിയമം കയ്യിലെടുത്ത് അവരെ മര്‍ദ്ദിക്കാനും അപമാനിക്കാനുമുള്ള അവകാശമുണ്ട് എന്നാണ് ശ്രീ. വിജയന്‍ സ്ഥാപിച്ചത്. ഒരുപക്ഷെ കേരള മുഖ്യമന്ത്രി തന്നെയായേക്കാവുന്ന ഒരു വ്യക്തിയില്‍ നിന്ന് ഇത് ഞെട്ടിപ്പിക്കുന്ന ഒരു സമീപനമാണ്.
അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ രണ്ട് പ്രമുഖ മതങ്ങളോടും പാര്‍ട്ടി നേതാക്കളെ അവയിലെ ദൈവങ്ങളോടും താരതമ്യപ്പെടുത്തിക്കൊണ്ട് പറഞ്ഞ വാക്കുകള്‍ പരിഭ്രമിപ്പിക്കുന്നവയാണ്. സെക്കുലര്‍ എന്ന് അഭിമാനിക്കുന്ന ഒരു പാര്‍ട്ടിയുടെ നേതാവില്‍ നിന്ന് വന്ന ഈ വാക്കുകള്‍ വേദിയറിഞ്ഞ് പ്രസംഗിച്ചതിന്റെ ഫലം മാത്രമാണ് എന്ന് ഞാന്‍ ആശിക്കുകയാണ്. സിപിഎമ്മിനോടോ ഡിവൈഎഫ്‌ഐയോടോ എനിക്ക് യാതൊരു വിരോധവുമില്ല. എന്നുമാത്രമല്ല, ഇടതുപക്ഷത്തിന്റെ കേരളത്തിലെ നിലനില്‍പ്പ് അതിപ്രധാനമായ ഒരാവശ്യമാണെന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. എന്നെ ഭര്‍ത്സിച്ച സഖാവിനോടോ എന്റെമേല്‍ കൈവച്ച യുവസഹോദരങ്ങളോടോ യാതൊരു വിരോധവുമില്ല. അവര്‍ അവരുടെ കര്‍മ്മം ചെയ്തു, അത്രമാത്രം. മറ്റാരോടും അവര്‍ അങ്ങനെ ചെയ്യാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥന മാത്രമുണ്ട്.
പയ്യന്നൂര്‍ പ്രസംഗമടക്കമുള്ള എന്റെ എളിയ ആശയസംവാദങ്ങള്‍ ഞാന്‍ നടത്തുന്നത് കേരളത്തിലുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്ന സെക്കുലര്‍-ജനാധിപത്യ ഇടത്തില്‍ നിന്നുകൊണ്ടാണ്. ആ ഇടത്തില്‍ തന്നെയാണ് സിപിഎമ്മും ഡിവൈഎഫ്‌ഐയും നില കൊള്ളുന്നത് എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

(വീക്ഷണത്തില്‍നിന്ന്)
Subscribe to:
Post Comments (Atom)

No comments:
Post a Comment