Friday, February 5, 2010

സുനാമി അഴിമതിക്കെതിരെ...

എ ഐ ടി യു സി സമരപ്പന്തല്‍ സി പി എം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു
സുനാമി ഫണ്ട്‌ ദുര്‍വിനിയോഗത്തിനെതിരെ സമരം
ആലപ്പുഴ: സുനാമി ഫണ്ട്‌ ദുര്‍വിനിയോഗത്തില്‍ പ്രതിഷേധിച്ച്‌ എ ഐ റ്റി യു സി നടത്തിവന്ന സമരത്തിനു നേര്‍ക്ക്‌ സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ ആക്രമണം.സമരപ്പന്തല്‍ അടിച്ചു തകര്‍ത്ത സംഘം മത്സ്യത്തൊഴിലാളി യൂണിയന്‍ (എ ഐ ടി യു സി) സംസ്ഥാന കമ്മിറ്റി അംഗമുള്‍പ്പെടെയുളളവരെ മര്‍ദ്ദിച്ചവരാക്കി.
പരിക്കേറ്റ സ്ത്രീകളടക്കമുളള 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഐടിയുസി ജില്ലാ കടലോര കായലോര മത്സ്യത്തൊഴിലാളി യൂണിയനംഗവും സിപിഐ സംസ്ഥാന കമ്മിറ്റിയംഗവും സമരസമിതി കണ്‍വീനറുമായ ജോയ്‌ സി. കമ്പക്കാരന്‍, സമരസമിതി കോ- ഓര്‍ഡിനേറ്റര്‍ നെല്‍സണ്‍, സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരായ കോയിപ്പറമ്പില്‍ അന്നമ്മ റാഫേല്‍ (55), പുന്നയ്ക്കല്‍ ഗ്രേസി സെബാസ്റ്റ്യന്‍ (63), കളത്തില്‍ അഗസ്ത്യാമ്മ പവിക്കുട്ടി (45), കോയില്‍പ്പറമ്പില്‍ മെറ്റില്‍ഡ സെബാസ്റ്റ്യന്‍ (55), കളത്തില്‍ ശാന്തമ്മ (60), വാര്യത്ത്‌ വീട്‌ മേബിള്‍ (45), കളത്തില്‍ ഗീത അജിത (42), ഫ്രാങ്ക്ലിന്‍ എന്നിവരാണ്‌ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ്‌ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ ചികിത്സയിലുള്ളത്‌. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം.

അന്ധകാരനഴി തീരത്ത്‌ സുനാമി പാക്കേജ്‌ വഴി തീരദേശനിവാസികള്‍ക്കു വീട്‌ അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നും ഈ അപാകതകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എഐടിയുസി കടലോര, കായലോര മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ അന്ധകാരനഴിയില്‍ സമരം ആരംഭിച്ചത്‌. സമരം 76 ദിവസം പിന്നിട്ടിരിക്കെയാണ്‌ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്‌. അന്ധകാരനഴിയില്‍ വരുന്ന ടൂറിസം പാക്കേജ്‌ വഴി ലേലഹാള്‍, സ്പില്‍വേ പാലം എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ്‌ നടന്നുകൊണ്ടിരുന്നത്‌. ഇതില്‍ സുനാമി ടൂറിസം പാക്കേജ്‌ വഴി നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കണമെന്നും ആദ്യം വീട്‌ പിന്നെ ടൂറിസം എന്ന മുദ്രാവാക്യവുമായാണ്‌ സമരസമിതി സമരം നടത്തിവന്നിരുന്നത്‌. സുനാമി വീടുകളുടെ ഗുണഭോക്താക്കളില്‍ അര്‍ഹരായവരെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

സമരം ശക്തമാക്കുമെന്നും ജില്ലാ ഭരണകൂടത്തിലെ ഓഫീസ്‌ പ്രവര്‍ത്തനങ്ങള്‍ വരെ നിശ്ചലമാക്കിക്കൊണ്ട്‌ സമരം നയിക്കുമെന്നും അന്ധകാരനഴിയില്‍ നടക്കുന്ന സുനാമി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുമെന്നും സിപിഐ സംസ്ഥാന നേതാക്കള്‍ അറിയിച്ചിരുന്നു.ഇതില്‍ രോഷാകുലരായി സിപിഎം നേതാക്കള്‍ ഇന്നലെ രാവിലെ മുതല്‍ തന്നെ സമീപത്ത്‌ തമ്പടിച്ചിരുന്നു. രാവിലെ ഒമ്പതോടെ സമരസമിതിയംഗങ്ങള്‍ പന്തലില്‍ എത്തിയതോടെ സിപിഎം നേതാക്കള്‍ പന്തലിനു ചുറ്റും വളഞ്ഞ്‌ ആക്രമിക്കുകയായിരുന്നു. ഈസമയം പട്ടണക്കാട്‌ എസ്‌ഐ മനുവിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമെത്തിയെങ്കിലും ആക്രമണം നടത്തുന്ന സിപിഎം പ്രവര്‍ത്തകരെ തടയാന്‍ കഴിഞ്ഞില്ല. സ്ഥലത്ത്‌ ഏറെ നേരം ഭീകരാന്തരീക്ഷം പരത്തിയ സിപിഎം പ്രവര്‍ത്തകര്‍ സമരപ്പന്തല്‍ അടിച്ചുതകര്‍ക്കുകയും തടയാന്‍ചെന്ന സമരക്കാരെ അടിച്ചോടിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന്‌ കുത്തിയതോട്‌ സിഐ ആര്‍. സുന്ദര്‍രാജിന്റെ നേതൃത്വത്തിലുള്ള കൂടുതല്‍ പോലീസ്‌ സംഘം എത്തിയാണ്‌ പ്രദേശത്ത്‌ ഏറെനേരത്തിനു ശേഷം സംഘര്‍ഷത്തിന്‌ അയവുവരുത്തിയത്‌.

വീക്ഷണത്തില്‍നിന്ന്

Thursday, February 4, 2010

കോമാളിക്കാലം...

ഇ.വി ശ്രീധരന്‍ വീക്ഷണത്തില്‍..
കായികാധ്വാനത്തിന്‌ മലയാളി യുവാക്കള്‍ക്ക്‌ മടി. ഇങ്ങനെ പറയുന്നത്‌ ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റ്‌ എം.ബി.രാജേഷ്‌ എം.പി.
അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം ഇങ്ങനെ: കായികാധ്വാനമുള്ള ജോലികളോട്‌ കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കള്‍ വൈമുഖ്യം പുലര്‍ത്തുകയാണ്‌. ഇത്‌ ഫ്യൂഡല്‍ ചിന്താഗതിയുടെ ഭാഗമാണ്‌. തൊഴിലിനോടുള്ള പുതിയ തലമുറയുടെ മനോഭാവം മാറ്റിയെടുക്കാനുള്ള കര്‍മപദ്ധതി ഡി.വൈ.എഫ്‌.ഐ ആവിഷ്കരിക്കും. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ തുടരുമ്പോള്‍ത്തന്നെ കേരളത്തിലേക്ക്‌ അന്യസംസ്ഥാന തൊഴിലാളികളുടെ തള്ളിക്കയറ്റമാണ്‌.അതിനുപകരമല്ലേ നോക്കുകൂലി...? എന്നാണ്‌ മലയാള മനോരമയിലെ കുഞ്ചുക്കുറുപ്പ്‌ രാജേഷിനോട്‌ ചോദിച്ചത്‌. എന്തായാലും രാജേഷിന്‌ ഇങ്ങനെ തോന്നിയതും കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കളുടെ മനോഭാവം മാറ്റിയെടുക്കാന്‍ ഡി.വൈ.എഫ്‌.ഐ മുന്നോട്ടുവരുന്നതുമൊക്കെ നല്ലതുന്നെ.

കേരളത്തിലെ യുവാക്കളുടെ ഇടയിലുള്ള ഫ്യൂഡലിസ്റ്റ്‌ ചിന്താഗതിയും മാറിക്കിട്ടുമല്ലോ. എന്നാല്‍ രാജേഷേ, ദൈവത്തെപ്പോലെത്തന്നെ ഫ്യൂഡലിസവും ജാതിചിന്തയും നോക്കകൂലിയുടെ പ്രശ്നങ്ങളും കേരളത്തിലെ കമ്യൂണിസ്റ്റുകാരെ ഒഴിഞ്ഞുപോകുമെന്നു തോന്നുന്നില്ല. ഇനിയങ്ങോട്ട്‌ നോക്കുകൂലി വാങ്ങരുതെന്ന്‌ സ്വന്തം പാര്‍ട്ടിയുടെ തൊഴിലാളി വര്‍ഗത്തോട്‌ പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ടെങ്കിലും സി.ഐ.ടി.യു നോക്കുകൂലി അവസാനിപ്പിക്കാന്‍ പോകുന്നില്ല. നോക്കുകൂലി പൂര്‍ണമായി അവസാനിപ്പിക്കാന്‍ സമയമായിട്ടില്ല എന്ന്‌ സി.ഐ.ടി.യുവിന്റെ തൃശൂര്‍ സമ്മേളനം രഹസ്യതീരുമാനമെടുത്തിരിക്കുന്നു. നോക്കൂകൂലി വാങ്ങിയാല്‍ തിരികെ കൊടുപ്പിക്കുമെന്ന തൃശൂര്‍ പ്രഖ്യാപനമൊക്കെ പൊള്ള വാക്യങ്ങള്‍ മാത്രം. തൊഴില്‍ സ്ഥാപനങ്ങളുടെ ഉടമകളുടെ തൊഴിലാളികളോടുള്ള മനോഭാവം തികച്ചും മാനുഷികമായിക്കഴിഞ്ഞാല്‍ മാത്രമേ നോക്കുകൂലി കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പറ്റുകയുള്ളൂ എന്നാണ്‌ പാര്‍ട്ടി സെക്രട്ടറിയോട്‌ പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയും അതിന്റെ നേതാക്കളും പറയുന്നത്‌.

പിണറായി വിജയനും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ നേതാക്കളും തെറ്റുതിരുത്തല്‍ രേഖയോട്‌ സ്വീകരിച്ച നയംതന്നെയാണ്‌ നോക്കൂകൂലി നിര്‍ത്തലാക്കണമെന്ന പിണറായി വിജയന്റെ ആവശ്യത്തോട്‌ സി.ഐ.ടി.യുക്കാരും അതിന്റെ നേതാക്കളും സ്വീകരിക്കുന്നത്‌. അങ്ങനെ വരുമ്പോള്‍ നോക്കുകൂലിയും തിരുത്തല്‍രേഖയുമൊക്കെ സി.പി.എമ്മില്‍ തമാശകളായി മാറുകയാണ്‌. മലയാളി യുവാക്കളെ കായികാധ്വാനബോധമുള്ളവരാക്കി മാറ്റാനുള്ള രാജേഷിന്റെ പുറപ്പാടും തമാശയായി മാറുമ്പോള്‍ സംഭവിക്കുന്നത്‌ അഭ്യസ്തവിദ്യരായ യുവാക്കള്‍ ചെങ്കൊടിക്കു കീഴില്‍ നോക്കുകൂലിക്കാരായി മാറുന്നതായിരിക്കും. ഇപ്പോള്‍ത്തന്നെ സി.പി.എമ്മിലും ഡി.വൈ.എഫ്‌.ഐയിലുമൊക്കെയുള്ള താഴെതട്ടിലെ അഭ്യസ്തവിദ്യരായ യുവാക്കളില്‍ രാഷ്ട്രീയ ക്വട്ടേഷന്‍ സംഘങ്ങളും സ്പിരിറ്റ്‌ കള്ളക്കടത്തുകാരുമൊക്കെ ഉണ്ടായി തുടങ്ങിയിരിക്കുന്നു. ഈ പ്രവണതയ്ക്ക്‌ പണംപറ്റി മൗനാനുവാദം നല്‍കുകയാണ്‌ പ്രാദേശിക നേതൃത്വം.

സി.പി.എമ്മിന്റെ പ്രാദേശികനേതൃത്വം ധനസമ്പാദനത്തില്‍ വ്യാപൃതമാണ്‌. അടവുനയങ്ങള്‍ക്കും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കും കീഴടങ്ങിയ സി.പി.എമ്മിനും അതിന്റെ പോഷകസംഘടനകള്‍ക്കും ധാര്‍മികതയിലും സാസ്കാരത്തിലും ഇടമില്ലാതായിരിക്കുന്നു.യുവാക്കള്‍ അഭ്യസ്തവിദ്യരോ അല്ലാത്തവരോ ആകട്ടെ, അവര്‍ കായികാധ്വാനത്തോട്‌ ആഭിമുഖ്യം പുലര്‍ത്തുന്നവരായിരിക്കണമെന്ന ചിന്താഗതിയും നോക്കുകൂലി വാങ്ങാതിരിക്കലും ഫ്യൂഡല്‍ ചിന്താഗതിയോട്‌ മുഖംതിരിഞ്ഞു നില്‍ക്കലുമൊക്കെ ഒരു നല്ല കമ്യൂണിസ്റ്റാവാനുള്ള ആദ്യത്തെ പടിതന്നെയാണ്‌. കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ക്ക്‌ കമ്യൂണിസ്റ്റുകാരാവാന്‍ ഇനിയും ഒരുപാട്‌ പടികള്‍ കയറാനുണ്ട്‌. തൊഴിലിന്റെ മഹത്വത്തെക്കുറിച്ചാണ്‌ രാജേഷ്‌ ഇപ്പോള്‍ പറഞ്ഞത്‌. തൊഴിലിന്റെ മഹത്വത്തിലുള്ള വിശ്വാസത്തിലൂടെ മനുഷ്യന്‍ എന്ന മഹത്വത്തിലേക്കു ചെന്നെത്താന്‍ കഴിയണം.

കാള്‍മാര്‍ക്സ്‌ കണ്ട ഏറ്റവും മനോഹരമായ സ്വപ്നം ഭൂമിയില്‍ മനുഷ്യരാജ്യം സ്ഥാപിച്ചുകിട്ടുകയെന്നതായിരുന്നു. മനുഷ്യരാജ്യത്തിന്റെ മഹത്വത്തില്‍ വിശ്വസിക്കുന്ന ഒരു കമ്യൂണിസ്റ്റാവാനുള്ള കേരളത്തില്‍ ചവിട്ടിക്കയറേണ്ട ഏതാനും ചില പടികളെക്കുറിച്ച്‌ പറഞ്ഞുകൊള്ളട്ടെ.ഇന്ത്യയുടെ ഏറ്റവും വലിയ ആപത്ത്‌ ഹിന്ദുമതത്തിലെ ജാതിസമ്പ്രദായമാണ്‌. ഇന്ത്യയില്‍ കുടിയേറിയ വൈദേശിക മതങ്ങളും ഹിന്ദുമതത്തിലെ ജാതി സമ്പ്രദായം ഒരു പരിധിയോളം ഉള്‍ക്കൊണ്ടുകളഞ്ഞു. ജാതികളുടെ തീവ്രത കേരളത്തില്‍ കുറെയൊക്കെ ശമിച്ചതായിരുന്നു. എന്നാല്‍ പതിന്മടങ്ങ്‌ ശക്തിയോടെ തിരിച്ചുവന്ന ജാതികള്‍ മലയാള മനുഷ്യരില്‍ ഒളിഞ്ഞിരുന്നു നാശം വിതറുകയാണ്‌. അങ്ങനെ ഇന്ന്‌ ജാതിയെയും മതത്തെയും കേരളത്തിലെ എല്ലാ വിഭാഗം മനുഷ്യരും താലോലിക്കുന്നു.

മലയാളികള്‍ ഇപ്പോള്‍ ജാതിയില്‍ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. ഇ.എം.എസ്‌ മുതല്‍ പിണറായ വിജയന്‍വരെ സ്വന്തം ജാതികളുടെ അസ്തിത്വം എല്ലാ പ്രത്യയശാസ്ത്രങ്ങള്‍ക്കിടയിലും നിലനിര്‍ത്തിപ്പോരുന്നു. മിശ്രവിവാഹത്തെ ഒരിക്കലും മാനവീയതയുടെ മാനദണ്ഡമായി അംഗീകരിച്ചിട്ടില്ലാത്ത കമ്യൂണിസ്റ്റ്‌ നേതാവായിരുന്നു ഇ.എം.എസ്‌. സാവിത്രി അന്തര്‍ജ്ജനം ചാത്തന്‍ പുലയന്റെ കുടിലിലേക്കു കയറിച്ചെന്നത്‌ ഇ.എം.എസ്‌ ഇഷ്ടപ്പെട്ടു കാണുകയില്ല.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യപന്മാരുള്ള സംസ്ഥാനമാണ്‌ കേരളം. മദ്യപന്മാരുടെ എണ്ണം കൂടിക്കൊണ്ടേ വരുന്നു. കേരളത്തിന്റെ ഓരോ ഓണക്കാലവും ക്രിസ്മസ്‌ കാലവും കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന മദ്യത്തെ നോക്കി മൂക്കത്തു വിരല്‍വെക്കുന്നു. മലയാളിയുടെ എല്ലാ ജീവിത മേഖലകളിലും ജീവിതദുരന്തങ്ങളിലും മദ്യം പങ്കെടുക്കുകയാണ്‌.

ക്വട്ടേഷന്‍ പരിപാടികള്‍ക്കും കൊലകള്‍ക്കും ലഹളയുണ്ടാക്കാനുമൊക്കെ ധൈര്യം നല്‍കുന്നത്‌ മദ്യമാണ്‌. കല്യാണത്തിലും മരണത്തിലും മേറ്റ്ല്ലാ ആഘോഷങ്ങളിലും മദ്യം പങ്കെടുക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ സമുദായമിപ്പോള്‍ മദ്യപന്മാരുടേതാണ്‌. മദ്യപന്മാര്‍ക്ക്‌ കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റും ജാതിയും മതവുമൊന്നുമില്ല. മദ്യത്തിന്റെ വലിയ ഒരു കടല്‍ കേരളം കുടിച്ചു വറ്റിച്ചു കളഞ്ഞു. പണ്ട്‌ കമ്യൂണിസ്റ്റുകാര്‍ മദ്യപിക്കുന്നത്‌ പാര്‍ട്ടി സമ്മതിക്കുമായിരുന്നില്ല. മദ്യം ആവശ്യമായിട്ടുള്ളവര്‍ തന്നെ കുടിക്കുന്നത്‌ അതീവരഹസ്യമായിട്ടായിരുന്നു. ഇന്നത്തെ കമ്യൂണിസ്റ്റുകാരനു മുമ്പില്‍ മദ്യത്തിനു മറയൊന്നുമില്ല. മദ്യത്തെ ഭക്ഷണത്തിന്റെ ഭാഗമാക്കാനാണ്‌ ഇ.പി.ജയരാജന്‍ ഈയിടെ ഉപദേശിച്ചത്‌. ഇ.പി.ജയരാജന്‍ പറഞ്ഞത്‌ സ്വാഭാവികമായും സി.പി.എമ്മുകാരോടും ഡിഫിക്കാരോടും സി.ഐ.ടി.യുക്കാരോടുമായിരിക്കുമല്ലോ.

കേരളത്തിന്റെ സാമൂഹ്യജീവിതത്തെയും കുടുംബജീവിതത്തെയും ആണുങ്ങളുടെ ആരോഗ്യത്തെയും മനസ്സിനെയും മദ്യം തകര്‍ത്തുകൊണ്ടിരിക്കുന്നു. ഭീകരമായിത്തീര്‍ന്ന മലയാളിയുടെ മദ്യപാനശീലത്തിനെതിരെ മാനുഷികമായ ഒരു ചെറുത്തുനില്‍പ്പിന്‌ ഡി.വൈ.എഫ്‌.ഐക്ക്‌ കഴിയുമോ? ഈ ചെറുത്തുനില്‍പ്പില്‍ നിന്ന്‌ എന്തുകാരണം പറഞ്ഞാണ്‌ ഡി.വൈ.എഫ്‌.ഐ ഒഴിഞ്ഞു നില്‍ക്കുക? സോഷ്യലിസം വരുമ്പോള്‍ ജാതിസമ്പ്രദായം സ്വയം ഇല്ലാതായിക്കൊള്ളുമെന്ന്‌ പണ്ട്‌ പറഞ്ഞതുപോലെന്തെങ്കിലുമായിരിക്കുമോ പറയുക? സാമ്രാജ്യത്വമോഹങ്ങളുടെയും ബൂര്‍ഷ്വാ ജീവിതസങ്കല്‍പ്പങ്ങളുടെയും വലയത്തില്‍ നിന്നും യുവാക്കള്‍ മോചിപ്പിക്കപ്പെടുമ്പോള്‍ മദ്യം അവരുടെ ജീവിതത്തില്‍ നിന്ന്‌ സ്വയമേവ ഒഴിഞ്ഞുപോയിക്കൊള്ളുമെന്നോ മറ്റോ ആയിരിക്കുമോ പറയുക? എന്തായാലും ഇത്‌ ഒരുപാട്‌ സി.പി.എം തമാശകളുടെ കാലമാണ്‌.
വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കേരളത്തിലെ ഒരു സി.പി.എം നേതാവിന്റെ 101 പവന്റെ ആഭരണങ്ങള്‍ വരണമാല്യം ചാര്‍ത്തിയത്‌ ചില പത്രങ്ങള്‍ പൊക്കിപ്പിടിച്ചു. പാര്‍ട്ടി നേതാക്കളും സാധാരണ സഖാക്കളും 101 പവനോട്‌ നീരസം കൊണ്ടു. നേതാവിന്റെ മകള്‍ ധരിച്ച മാലകളിലൊ കൊച്ചു കൊച്ചു അരിവാള്‍ ചുറ്റികകള്‍ കോര്‍ത്തതായിരുന്നു. പത്രങ്ങളുടെയും പ്രാദേശിക നേതാക്കളുടെയും വിമര്‍ശനം നേതാവിന്റെ സഹധര്‍മ്മിണിക്കൊട്ടും രസിച്ചില്ല. "ഞാന്‍ അധ്വാനിച്ചുണ്ടാക്കിയതാണ്‌ എന്റെ മകള്‍ക്ക്‌ കൊടുത്ത 101 പവന്‍. ഇത്‌ പാടില്ലെന്ന്‌ ഒരു കമ്യൂണിസ്റ്റ്‌ പുസ്തകത്തിലും ഞാന്‍ വായിച്ചിട്ടില്ല. ഒരു സഖാവ്‌ അയാളുടെ മകളെ സന്തോഷമായി കല്യാണം കഴിപ്പിച്ചയക്കുന്നത്‌ കമ്യൂണിസത്തിനെതിരൊന്നുമല്ല." എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളിലാണ്‌ അഭ്യസ്തവിദ്യയായ നേതാവിന്റെ സഹധര്‍മ്മിണി അന്ന്‌ സംസാരിച്ചത്‌. അത്‌ വേറൊരു കാലം.

കമ്യൂണിസ്റ്റുകാരുടെ ഇടയില്‍ അഴിമതിക്ക്‌ അന്തസ്സ്‌ വന്നിട്ടില്ലാത്ത കാലം. ഇന്നങ്ങനെയല്ല. എങ്ങനെയെങ്കിലും നാല്‍കാശുണ്ടാക്കാന്‍ ചെറുതും വലുതുമായ നേതാക്കള്‍ എന്തും ചെയ്യുന്നു. പാര്‍ട്ടി പ്രവര്‍ത്തകരായ കൊച്ചുസഖാക്കള്‍ നേതാക്കളെ അനുകരിക്കുന്നു. മക്കളുടെ ശോഭനമായ ഭാവിക്കുവേണ്ടിയാണ്‌ നേതാക്കള്‍ പണമുണ്ടാക്കുന്നത്‌. പെണ്‍മക്കളുടെ കല്യാണം നല്ലതോതില്‍ ആഭരണം നല്‍കിയും ആര്‍ഭാടമായും കഴിക്കുകയെന്നത്‌ ഏതൊരു അച്ഛന്റെയും സ്വപ്നമാണല്ലോ. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സി.പി.എം നേതാക്കളുടെ മനസ്സില്‍ ഈ സ്വപ്നം ആവേശഭരിതമായാണ്‌ പുഷ്പിക്കുന്നത്‌. മക്കളുടെയോ ബന്ധുക്കളുടെയോ കല്യാണത്തിലെ ആഭരണവും ആര്‍ഭാടവും ബൂര്‍ഷ്വാശൈലിയും നിയന്ത്രിക്കണമെന്ന തിരുത്തല്‍രേഖയെ കമ്യൂണിസ്റ്റ്‌ വിരുദ്ധമായ ഒരു നീക്കമായിട്ടാണ്‌ നേതാക്കളും അവുരെട കുടുംബവും കരുതുന്നതെന്നു തോന്നുന്നു. സന്തുഷ്ട കുടുംബം എന്ന സങ്കല്‍പ്പത്തിന്‌ തുരങ്കം വെക്കാന്‍ ഒരുങ്ങി വന്ന തിരുത്തല്‍ രേഖ കെട്ടടങ്ങിയമട്ടാണ്‌.
പെണ്‍മക്കള്‍ക്ക്‌ ചാര്‍ത്തുന്ന ഭീമമായ സ്വര്‍ണാഭരണങ്ങള്‍ സ്ത്രീധനം മറ്റൊരു രൂപത്തില്‍ കൊടുക്കുന്നതാണ്‌. നമ്മുടെ സമൂഹത്തില്‍ സ്ത്രീധനം ഒരു മാരകരോഗമായും കടുത്തവേദനയായും ശാപമായും ക്രൂരതയായും നിലനില്‍ക്കുന്നു. ധനികരുടെയും ദരിദ്രരുടെയും ഇടയില്‍ ഒരുപോലെ സ്ത്രീധനം കല്യാണത്തെ പെണ്ണുകച്ചവടമാക്കി മാറ്റുന്നു. ഈ ജീവിത നിഷേധത്തിനെതിരെ പൊരുതാനുള്ള കര്‍മപദ്ധതികളാവിഷ്കരിക്കാന്‍ രാജേഷിന്റെ സംഘടനയായ ഡി.വൈ.എഫ്‌.ഐക്ക്‌ കഴിയുമോ? കഴിയുമായിരിക്കും. വാചകതലത്തില്‍. വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ ജസ്റ്റിസ്‌ ശ്രീദേവിയെപ്പോലെ സ്ത്രീധനസമ്പ്രദായത്തിനെതിരെ പൊതുവേദികളില്‍ കുറേ പൊള്ളവാചകങ്ങളടിച്ചിട്ട്‌ വലിയ കാര്യമൊന്നുമില്ല.
ചെഗുവേരയുടെ മനുഷ്യസങ്കല്‍പ്പങ്ങളുമായി താങ്കള്‍ക്കെത്രത്തോളം പരിചയമുണ്ടെന്ന്‌ എനിക്കറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ മനുഷ്യസങ്കല്‍പ്പങ്ങള്‍ ഒരു ഡോക്ടറുമായി ബന്ധപ്പെട്ടുകിടക്കുന്നതായിരുന്നു. ഗുവേരയുടെ ഛി ഞല്ീ‍ഹൗശ്ി‍മൃ്യ‍ ങലറശരശില എന്ന പ്രശസ്തമായ ലേഖനത്തില്‍ നിന്ന്‌ ഏതാനും വാചകങ്ങള്‍ ഞാന്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താം: "രോഗത്തിനെതിരായ പോരാട്ടത്തിന്റെ അടിത്തറ കെട്ടേണ്ടത്‌, കരുത്തുറ്റ ഒരു ശരീരം സൃഷ്ടിക്കുകയെന്ന പ്രമാണത്തിലായിരിക്കണം. ഒരു ദുര്‍ബല ജീവിയില്‍ തന്റെ കലാപരമായ മിടുക്കുകൊണ്ട്‌ ഡോക്ടര്‍ നിര്‍മ്മിക്കുന്ന കരുത്തുറ്റ ശരീരമല്ല, മറിച്ച്‌ സര്‍വമാന സാമൂഹ്യകൂട്ടായ്മയ്ക്കുമേല്‍ എല്ലാ ജനവിഭാഗത്തിന്റെയും സഹകരണ പ്രവര്‍ത്തനത്തിന്റെ ഫലമായി നിര്‍മ്മിക്കപ്പെടുന്ന ദൃഢശരീരം.

അതുകൊണ്ട്‌, എന്നെങ്കിലുമൊരിക്കല്‍ രോഗപ്രതിരോധത്തിനും, പൊതുജനങ്ങളെ ചികിത്സാ പ്രവര്‍ത്തനത്തിലേക്ക്‌ തിരിക്കുന്നതുമായ ഒരു ശാസ്ത്രമായി ചികിത്സ സ്വയം മാറേണ്ടിവരും. പരമാവധി ആള്‍ക്കാര്‍ക്ക്‌ പൊതുജനാരോഗ്യസേവനം ലബ്ധമാക്കുക, പ്രതിരോധചികിത്സക്കായി പരിപാടി തയ്യാറാക്കുക, പൊതുജനങ്ങളെ ശുചിത്വപാലത്തിനായി ക്രമപ്പെടുത്തുക എന്നിവയൊക്കെയാണാവശ്യം..."ചെഗുവേരയുടെ ഈ വാചകങ്ങള്‍ നിങ്ങളുടെ പാര്‍ട്ടിയില്‍പ്പെട്ട ആരോഗ്യമന്ത്രിക്ക്‌ നിങ്ങളൊന്നു വായിച്ചുകൊടുക്കണം. ഈ മന്ത്രി നമ്മുടെ ആരോഗ്യമേഖലയെ എവിടെ എത്തിച്ചുവെന്ന്‌ ഡി.വൈ.എഫ്‌.ഐയും ഒന്നു മനസ്സിലാക്കണം. കേരളത്തിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാ വിപ്ലവത്തിന്റെ മുമ്പില്‍ ചെന്നു നിലവിളിക്കുകയാണ്‌ സി.പി.എമ്മിന്റെ വിപ്ലവവര്‍ഗം. അവരുടെ മുമ്പില്‍ ചിരിച്ചാടുന്നു നമ്മുടെ പി.കെ.ശ്രീമതി. പണക്കാര്‍ക്കുമാത്രം ലഭ്യമാകുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സയോട്‌ ഡി.വൈ.എഫ്‌.ഐക്ക്‌ ഒന്നും പറയാനില്ലേ? പാവങ്ങളുടെ വിധിയെന്നല്ലാതെന്തുപറയാന്‍. എന്തെന്ത്‌ കമ്യൂണിസ്റ്റ്‌ തമാശകള്‍. ഈ കൊച്ചുകേരളത്തില്‍!

Wednesday, January 20, 2010

കടലാസു പൂക്കള്‍

തിരക്കിനിടയിലും അയാളുടെ കയ്യിലെ കടലാസു പൂക്കള്‍ ഓരോന്നോരോന്നായ് വിരിയുന്നുണ്ടായിരുന്നു. ഒരേ സമയം കടലാസ്സു പൂക്കള്‍ ഉണ്ടാക്കുകയും അത് വഴിയാത്രക്കാര്‍ക്ക് വില്‍ക്കുകയും ചെയ്തിരുന്ന അയാളുടെ വളഞ്ഞു മെല്ലിച്ച വിരലുകള്‍ പെട്ടന്നു നിശ്ചലമായപ്പോഴാണ്‍ അവളും അയാളുടെ കണ്ണുകളെ പിന്തുടര്‍ന്നത്.

ഒരു തള്ളുവണ്ടി നിറയെ ചെടിയും, ചെടി നിറയെ ചുവപ്പും വെളുപ്പും മഞ്ഞയും നിറമുള്ള പൂക്കളുമായൊരു ചെടിവില്‍പ്പനക്കാരന്‍ ദൂരേനിന്നു വരുന്നു. അവള്‍ക്കതില്‍ കൌതുകമൊന്നും തോന്നിയില്ലെങ്കിലും കടലാസുപൂക്കാരന്‍റെ ആകാംക്ഷ അവളേയും ചുവന്ന റോസാപൂവിലേക്കും വെളുത്ത കടലാസുപൂവിലേക്കും അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചുവലിച്ചു.

അവരുടെ തൊട്ടുമുന്നിലൂടെ ചെടിവണ്ടി കടന്നു പോയപ്പോള്‍ അയാള്‍ എന്തെങ്കിലും വണ്ടിക്കാരനോട് പറയുമെന്നവള്‍ കരുതി, അതുണ്ടായില്ല. തൊട്ടടുത്ത വളവ് തിരിയും വരെ തള്ളുവണ്ടിയെ അവളും കടലാസുപൂക്കാരനും നോക്കിയിരുന്നു.

അവള്‍ക്ക് ചോദിക്കണമെന്നുണ്ടായിരുന്നു, അവളുടെ മനസ്സറിഞ്ഞെന്നോണം അയാള്‍ അവളെ നോക്കി മെല്ലെയൊന്നു ചിരിച്ചെന്നു വരുത്തി, പിന്നെ പറഞ്ഞു ' പൂക്കള്‍ക്കെന്തു ഭംഗിയാണല്ലെ'?

'ഉം..' അവളൊന്നു മൂളി, അവളതു കേള്‍ക്കാനല്ല ആഗ്രഹിച്ചതെന്നയാള്‍ക്കും തോന്നി.

ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം അയാള്‍ തുടര്‍ന്നു, 'ആ പൂക്കളെല്ലാം വാടും കാഴ്ചക്കാരന്‍റെ മനസ്സ് വാടും മുമ്പേ, പക്ഷെ ഈ കടലാസു പൂക്കള്‍ വാടിനില്‍കുന്നതറിയാതെ വാടിയ മനസ്സുകള്‍ക്ക് ചൂടാനുള്ളതാണ്' ഒരു കടലാസു പൂ കൊടുത്ത് പത്തുരൂപ വാങ്ങി പെട്ടിയിലിടുന്നതിനിടെ അയാള്‍ പറഞ്ഞു പൂര്‍ത്തിയാക്കി.

അവളുടെ കയ്യില്‍നിന്നിഴുകിപ്പോയ കടലാസുപൂ അവള്‍ പെട്ടന്ന് മുറുകെ പിടിച്ചു, മുടിയില്‍ ചൂടിയ റോസാപ്പൂ ഇടം കയ്യാല്‍ പതുക്കെ തഴുകുന്നതിനിടെ...

Tuesday, January 19, 2010

കരാള നൃത്തം

എന്‍റെ സഖാവൊരു
ജ്യോതി മാത്രമാവുകയാണ്,
ഓര്‍മ്മകളിലെ തേജസ്സ്.
തേങ്ങുന്നൊരു മനസ്സുമായ്
വംഗ നാട്ടിലേക്കൊരു
കണ്ണെറിഞ്ഞ് ഒരു മലയാളി.
ഒരു ജനതയുടെ ആത്മാവിഷ്ക്കാരം
എന്നെ പരിഹസിക്കുന്നു,
ആയിരം കണ്ഠങ്ങളില്‍
ഇങ്ക്വിലാബുയരുമ്പോള്‍
മെയ്‌വഴക്ക യന്ത്രത്തില്‍
ആടിയുലഞ്ഞ് ഒന്നാം ആവിഷ്ക്കാരം,
രണ്ടില്‍ ബൂട്ടാന്‍ ലോട്ടറി വിപ്ലവം,
മൂന്നില്‍ ഹനുമാന്‍ കവചം.
നീയിനിയിതൊന്നും കേള്‍ക്കേണ്ട,
കാണേണ്ട സഖാവേ..
ലാല്‍സലാം, സാല്‍സലാം

Sunday, January 17, 2010

അട്ടിമറിക്കാര്‍...

കേരളം മറിച്ചുവിറ്റത്‌ 23,540 ടണ്‍ ഗോതമ്പ്‌
ഉച്ചക്കഞ്ഞിയുടെ അരി മറിച്ചുവിറ്റ സര്‍ക്കാര്‍ വീണ്ടും പ്രതിക്കൂട്ടില്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക്‌ അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ മറിച്ചുവിറ്റ്‌ വീണ്ടും കേരളം പ്രതിക്കൂട്ടിലായി.
2007-08 സാമ്പത്തികവര്‍ഷം പ്രൈമറി സ്കൂളുകളിലെ കുട്ടികള്‍ക്ക്‌ ഉച്ചഭക്ഷണ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അരി മറിച്ചുവിറ്റ്‌ വിവാദത്തിലായ സംസ്ഥാന സര്‍ക്കാര്‍, ഇക്കുറി ഓപ്പണ്‍ മാര്‍ക്കറ്റ്‌ സ്കീമില്‍ ഉള്‍പ്പെടുത്തി കേന്ദ്രം നല്‍കിയ ഗോതമ്പാണ്‌ സ്വകാര്യമില്ലുകള്‍ക്ക്‌ മറിച്ചുവിറ്റത്‌. ഓപ്പണ്‍മാര്‍ക്കറ്റ്‌ സ്കീമില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്‌ അനുവദിച്ചത്‌ 40,660 ടണ്‍ ഗോതമ്പാണ്‌. ഇതില്‍ 23,540 ടണ്‍ ഗോതമ്പ്‌ കേരളം ഏറ്റെടുത്തു. ഇത്‌ മുഴുവനും സ്വകാര്യ മില്ലുകള്‍ക്ക്‌ മറിച്ചുവില്‍ക്കുകയായിരുന്നു. കിലോഗ്രാമിന്‌ 12 രൂപ 96 പൈസ നിരക്കില്‍ കേന്ദ്രത്തില്‍ നിന്ന്‌ വാങ്ങിയ ഗോതമ്പ്‌ 15 രൂപയിലധികം ഈടാക്കിയാണ്‌ മറിച്ചുവില്‍പ്പന നടത്തിയത്‌.

റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന ഗോതമ്പ്‌ വാങ്ങാന്‍ ആളില്ലാത്തതിനാല്‍ കേന്ദ്രം അനുവദിച്ച ഗോതമ്പ്‌ സ്വകാര്യ മില്ലുകള്‍ക്ക്‌ വിറ്റതായി ഭക്ഷ്യമന്ത്രി സി ദിവാകരന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ സമ്മതിച്ചു. സ്വകാര്യ മില്ലുകള്‍ക്ക്‌ ഗോതമ്പ്‌ നല്‍കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പോലും സര്‍ക്കാര്‍ കാറ്റില്‍പ്പറത്തി. ഓപ്പണ്‍ ടെണ്ടര്‍ ക്ഷണിക്കാതെ വെറും പരസ്യം നല്‍കിയാണ്‌ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഗോതമ്പ്‌ മറിച്ചുവിറ്റത്‌. സ്വകാര്യ മില്ലുകളാകട്ടെ, ഈ ഗോതമ്പ്‌ പൊടിച്ച്‌ ആട്ടയാക്കി കിലോഗ്രാമിന്‌ 25-ലധികം രൂപ വിലയിട്ട്‌ കേരളത്തിലെ പൊതുവിപണിയില്‍ വിറ്റ്‌ കൊള്ളലാഭം ഉണ്ടാക്കുകയാണ്‌.2007-08 വര്‍ഷത്തില്‍ പ്രൈമറി സ്കൂളുകളിലെ കുട്ടികള്‍ക്ക്‌ ഉച്ചഭക്ഷണത്തിനായി കേന്ദ്രം നല്‍കിയ 18,684 കിലോഗ്രാം അരി സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‍ പൊതുവിപണിയില്‍ 14 രൂപയ്ക്ക്‌ മറിച്ചുവിറ്റത്‌ വിവാദമായിരുന്നു.

ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുന്ന കുട്ടികളുടെ എണ്ണം പെരുപ്പിച്ച്‌ കാട്ടിയാണ്‌ കേന്ദ്രത്തില്‍ നിന്ന്‌ കൂടുതല്‍ അരിവാങ്ങിയതെന്ന്‌ കമ്പ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയിരുന്നു. കുട്ടികളുടെ എണ്ണം അധികമായി കാണിച്ചതിലൂടെ അഞ്ച്‌ ജില്ലകളില്‍ 22,273 ക്വിന്റല്‍ അരി അര്‍ഹതപ്പെട്ടതിനേക്കാള്‍ കൂടുതല്‍ കേരളത്തിന്‌ ലഭിച്ചു. ഈ കാലയളവില്‍ ഉച്ചഭക്ഷണ പദ്ധതിക്ക്‌ വേണ്ടി 38,189.82 മെട്രിക്‌ ടണ്‍ അരിയാണ്‌ കേന്ദ്രം അനുവദിച്ചിരുന്നത്‌. ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ കുറവ്‌, സാധ്യായ ദിവസങ്ങളിലുണ്ടായ കുറവ്‌, ഓരോ കുട്ടിക്കും കൊടുക്കുന്ന അരിയുടെ അളവിലുണ്ടായ കുറവ്‌ തുടങ്ങിയ കാരണങ്ങളാല്‍ പദ്ധതിക്ക്‌ വേണ്ടി അനുവദിച്ച മുഴുവന്‍ അരിയും ഉപയോഗിക്കേണ്ടി വന്നില്ല.
ഇങ്ങനെ ബാക്കിവന്ന അരിയാണ്‌ സംസ്ഥാന സര്‍ക്കാര്‍ പൊതുവിപണിയില്‍ മറിച്ചുവിറ്റത്‌. പ്രവേശനം, കൊഴിഞ്ഞുപോക്ക്‌ തടയല്‍, ഹാജര്‍നില മെച്ചപ്പെടുത്തല്‍ എന്നിവ വഴി പ്രൈമറി വിദ്യാഭ്യാസം പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ്‌ 1995-ല്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ പോഷകാഹാര പദ്ധതി ആരംഭിച്ചത്‌. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക്‌ പാചകം ചെയ്ത ആഹാരം വിതരണം ചെയ്യുന്നതാണ്‌ പദ്ധതി. ഇതിനായി കേന്ദ്രസര്‍ക്കാര്‍ എഫ്‌ സി ഐ വഴി സൗജന്യമായാണ്‌ അരി വിതരണം ചെയ്യുന്നത്‌. ഉച്ചഭക്ഷണത്തിന്റെ അരി മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന്‌ പാഠം പഠിക്കാതെയാണ്‌ ഇപ്പോള്‍ കേന്ദ്രം അനുവദിച്ച ഗോതമ്പ്‌ മറിച്ചുവിറ്റ്‌ സംസ്ഥാന സര്‍ക്കാര്‍ പുതിയ കുരുക്കില്‍പ്പെട്ടിരിക്കുന്നത്‌.


വീക്ഷണത്തില്‍ നിന്ന്...

Saturday, January 16, 2010

''എന്തുകൊണ്ട് രാജിവെച്ചു?''

സി.പി.എമ്മിന്റെ തെറ്റുതിരുത്തല്‍ രേഖയില്‍ മതവിശ്വാസത്തിനും മതസ്വാതന്ത്ര്യത്തിനും എതിരായ നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ചും പ്രസ്തുത നിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുമുള്ള എന്റെ രാജിയെ ഞാന്‍ പുത്തന്‍ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നതിന് വേണ്ടിയാണെന്ന ആരോപണമുന്നയിച്ചാണ് സി.പി.എം. നേരിടുന്നത്. ഞാനുയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടില്ല. ആരോപണങ്ങള്‍ക്ക് വിശദീകരണവും നല്‍കിയിട്ടില്ല.2009 ഒക്ടോബര്‍ 23 മുതല്‍ 25 വരെ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയുടെ തീരുമാനങ്ങള്‍ കീഴ്ഘടകങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി 3.12.2009 ല്‍ പ്രസിദ്ധീകരിച്ച പാര്‍ട്ടികത്തിലെ (പാര്‍ട്ടികത്ത് 6/2009) രണ്ടാം ഭാഗത്തില്‍ 82ഉം 84ഉം പേജുകളിലെ നിര്‍ദേശങ്ങളാണ് എന്റെ രാജിക്കാധാരം.പാര്‍ട്ടികത്തില്‍ നിന്ന്: ''നേതൃത്വത്തിലുള്ള പാര്‍ട്ടി ഭാരവാഹികളും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ലളിതമായ ജീവിതശൈലി സ്വീകരിക്കണം. അവര്‍ അവരുടെ കുടുംബാംഗങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി ചെലവേറിയ വിവാഹച്ചടങ്ങ് നടത്തിക്കൂടാ. സ്ത്രീധനം വാങ്ങരുത്. അവര്‍ മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കുകയോ മതാനുഷ്ഠാനങ്ങള്‍ സ്വയം ചെയ്യുകയോ അരുത്.''പ്രസ്തുത നിര്‍ദേശം ഇന്ത്യന്‍ ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ 25-ാം വകുപ്പ് ഏതൊരു പൗരനും ഏതൊരു മതത്തില്‍ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നു. മതപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിര്‍വഹിക്കുക എന്നത് മതവിശ്വാസത്തിന്റെ ഭാഗമാണ്. അത്തരം ആചാരങ്ങളില്‍നിന്നു സമ്മര്‍ദം ചെലുത്തി പിന്‍വലിപ്പിക്കുന്നത് ഭരണഘടനാ ലംഘനവും ശിക്ഷാര്‍ഹവുമാണ്. നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നതിന് തുല്യമാണത്. സി.പി.എമ്മിന്റെ ഭരണഘടനയുടെ 25-ാം വകുപ്പ്, ഇന്ത്യന്‍ ഭരണഘടനയിലുള്ള പാര്‍ട്ടിയുടെ വിശ്വാസവും വിധേയത്വവും പ്രഖ്യാപിക്കുന്നുണ്ട്. പാര്‍ട്ടിഭരണഘടനയില്‍ മതവിശ്വാസം ഉപേക്ഷിക്കണമെന്ന് വിവക്ഷിക്കുന്നുമില്ല.ഇവിടെ മതവിശ്വാസികളുടെ ഇടയിലേക്ക് കടന്നുചെല്ലുന്നതിനുള്ള സി.പി.എമ്മിന്റെ കപടമുഖമാണ് കാണാന്‍ കഴിയുക. മതവിശ്വാസികള്‍ക്കു സ്വീകാര്യമായ ആശയങ്ങള്‍ അവതരിപ്പിച്ച് അവരെ സ്വാധീനിക്കുകയും പാര്‍ട്ടിയുടെ സ്വാധീന വലയത്തിലായിക്കഴിയുമ്പോള്‍ മതവിശ്വാസം ഉപേക്ഷിക്കുവാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്യുക. സി.പി.എമ്മിന് ഒരു മതേതര മുഖമുണ്ട്. പക്ഷേ, അത് മതവിശ്വാസത്തിന് എതിരുമാണ്.2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമ്പോള്‍ ഞാന്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ ആലപ്പുഴ രൂപത ഭാരവാഹിയായിരുന്നു. ഞാന്‍ വിശ്വാസിയാണെന്നറിഞ്ഞു തന്നെയാണ് പാര്‍ട്ടി എന്നെ സ്ഥാനാര്‍ഥിയാക്കിയത്. തീരദേശത്തെ ലത്തീന്‍ കത്തോലിക്കാ ജനവിഭാഗത്തെ സ്വാധീനിക്കുവാനായി എന്നെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍ പാര്‍ട്ടിക്ക് എന്റെ വിശ്വാസം വിലങ്ങുതടിയായിരുന്നില്ല. എന്നാല്‍ ആ വിശ്വാസം ആചരിക്കാന്‍ പാടില്ല എന്നാണ് തിരുത്തല്‍ രേഖ വ്യക്തമാക്കുന്നത്. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗവത്കരണത്തിന് പാര്‍ട്ടി പരിപാടികള്‍ ഉള്ളതുപോലെ തന്നെയാണ് വിശ്വാസിയുടെ വിശ്വാസ ജീവിതത്തിന് ആചാരാനുഷ്ഠാനങ്ങള്‍ ഉള്ളതും. പാര്‍ട്ടി പ്രവര്‍ത്തകന് വിശ്വാസമാകാം. പക്ഷേ, അത് ഉള്ളില്‍ മാത്രം. പുറത്ത് പ്രകടിപ്പിക്കാന്‍ പാടില്ല. 2006 ലെ പാര്‍ട്ടി കത്തില്‍ എ.എ.മോനായിയും അയിഷാപോറ്റിയും നിയമസഭയില്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു ദൈവവിശ്വാസം പ്രകടമാക്കുക വഴി പാര്‍ട്ടിക്ക് അപമാനമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഈ വൈരുധ്യമാണ് മനസ്സിലാക്കാന്‍ ബുദ്ധിമുട്ട്. പ്രവൃത്തിയില്ലാതെയുള്ള വിശ്വാസവും പ്രത്യയശാസ്ത്രവും നിര്‍ജീവമാണ്. പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുവാനുള്ള പ്രധാന കാരണം ഇതാണെങ്കിലും പാര്‍ട്ടിയില്‍ വന്ന പ്രത്യയശാസ്ത്രപരമായ അപചയവും വിഭാഗീയതയും തിക്താനുഭവങ്ങളും പാര്‍ട്ടിയില്‍നിന്ന് അകന്നുപോകാന്‍ ഇടയാക്കിയിട്ടുണ്ട്.വിമോചന ദൈവശാസ്ത്രത്തോടുണ്ടായിരുന്ന ആഭിമുഖ്യമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് എന്നെ അടുപ്പിച്ചത്. ദരിദ്രരോടുള്ള പക്ഷ ചേരലും ചൂഷണരഹിത സമൂഹസൃഷ്ടിക്കായുള്ള കാഴ്ചപ്പാടുകളും മതേതരത്വ നിലപാടുകളുള്ള മറ്റാരെയുംപോലെ എനിക്കും സ്വീകാര്യമായിരുന്നു. എന്നാല്‍ പുറത്തുനിന്ന് ഞാന്‍ നോക്കിക്കണ്ട പാര്‍ട്ടിയായിരുന്നില്ല യഥാര്‍ഥ സി.പി.എം. പാര്‍ട്ടിക്കത്ത് വിശദമാക്കുന്നതുപോലെ തന്നെ പാര്‍ട്ടിയില്‍ അന്യവര്‍ഗ സ്വാധീനം മൂലം പ്രത്യയശാസ്ത്രപരമായ അപചയങ്ങള്‍ സംഭവിച്ചിരിക്കുന്നു. വിഭാഗീയത മുകള്‍ത്തട്ടു മുതല്‍ കീഴ്ത്തട്ടുവരെ ഗ്രസിച്ചിരിക്കുന്നു.സഖാക്കള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും അഭിപ്രായം പറയുന്നതിനോ വിമര്‍ശിക്കുന്നതിനോ കഴിയുന്നില്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നഷ്ടമായി. കേന്ദ്രീകൃത ജനാധിപത്യം മാത്രം അവശേഷിച്ചു. കേന്ദ്രീകൃതജനാധിപത്യം എന്നത് ഗ്രൂപ്പ് സമവാക്യങ്ങളുടെ അടിസ്ഥാനത്തിലായി മാറി. പാര്‍ട്ടിയില്‍ വി.എസ്. എടുത്ത നിലപാടുകളോട് ആഭിമുഖ്യമുള്ളപ്പോഴും നിഷ്പക്ഷമായ നിലപാടു സ്വീകരിച്ച എനിക്ക് പാര്‍ട്ടിയിലെ വിഭാഗീയത സ്വീകാര്യമായിരുന്നില്ല. പാര്‍ട്ടിയുടെ എം.പി.യായിരുന്നിട്ടുപോലും വിഭാഗീയത മൂലം പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ പ്രതിനിധി പോലുമാക്കിയില്ല. എം.പി. എന്ന നിലയില്‍ ജനപ്രതിനിധിയായി സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. പാര്‍ട്ടിയില്‍ ലോക്കല്‍ കമ്മിറ്റി അംഗം മാത്രമായിരുന്നതിനാല്‍ പാര്‍ട്ടി നേതൃത്വം എം.പി. എന്ന നിലയിലുള്ള അംഗീകാരം നല്‍കിയില്ല.മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് പാര്‍ട്ടി നേതൃത്വം ശ്രമിച്ചില്ല. പാര്‍ട്ടി മാധ്യമങ്ങളും അവഗണനയാണ് കാട്ടിയത്. മറ്റൊരു സാമൂഹിക പശ്ചാത്തലത്തില്‍ നിന്നു വന്ന എന്നെ സംരക്ഷിക്കുവാന്‍ ബാധ്യസ്ഥമായിരുന്ന പാര്‍ട്ടി അത്തരം ശ്രമങ്ങള്‍ ഒന്നും തന്നെ നടത്തിയില്ല. വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ആരിലും സമ്മര്‍ദം ചെലുത്തിയില്ല. മറ്റു സ്ഥാനാര്‍ഥി മോഹികള്‍ ഉണ്ടായിരുന്നുതാനും. എന്റെ വ്യക്തിപരമായ കാരണങ്ങളാലല്ല മറിച്ച് പാര്‍ട്ടിയിലെ വിഭാഗീയതയും മുന്നണിയുടെ ശിഥിലീകരണവും ലാവലിന്‍ കേസും മതന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷ മുന്നണിയില്‍ നിന്നകന്നതും പി.ഡി.പി. ബന്ധവുമൊക്കെയാലാണ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്.തിരഞ്ഞെടുപ്പു പരാജയത്തിനുശേഷവും പാര്‍ട്ടിയുമായുള്ള ബന്ധം തുടരാന്‍ തന്നെ ആഗ്രഹിച്ചു. പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചു. പാര്‍ട്ടി മറ്റ് ഉത്തരവാദിത്വങ്ങളൊന്നും നിര്‍ദേശിച്ചിരുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തെ പൊതു സേവനമായി കണ്ട് ജോലി രാജിവെച്ചുവന്ന എനിക്ക് ഉദാസീനനായി നില്‍ക്കുവാന്‍ കഴിയുമായിരുന്നില്ല. തൊഴില്‍ ചെയ്തു ജീവിക്കുന്നതിനാണ് ഡല്‍ഹിയിലുള്ള കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയത്. അതൊരു കുറ്റമാണോ?പ്രതീക്ഷയര്‍പ്പിച്ച പ്രത്യയശാസ്ത്രം നിരാശപ്പെടുത്തുകയും ആചരിച്ചുപോന്ന വിശ്വാസപ്രമാണങ്ങള്‍ക്കെതിരെ വാളോങ്ങുകയും ചെയ്യുമ്പോള്‍ കപടമായ മുഖംമൂടിയണിഞ്ഞ് രണ്ടിനോടും നീതി പുലര്‍ത്താനാവാതെ മുന്നോട്ടുപോകുവാന്‍ മനഃസാക്ഷി അനുവദിച്ചില്ല. ആയതിനാല്‍ വിശ്വാസപ്രമാണങ്ങളെ മുറുകെ പിടിക്കുവാന്‍ പ്രത്യയശാസ്ത്രത്തെ ഉപേക്ഷിക്കേണ്ടിവന്നു.ഞാനുയര്‍ത്തിയ സന്ദേഹങ്ങള്‍ ആശയസംവാദമാക്കുവാനും വൈരുധ്യങ്ങളില്ലാതെ ലളിതമായ ഭാഷയില്‍ വിശദമാക്കുവാനും പാര്‍ട്ടിക്കു കഴിയണം. മതവിശ്വാസത്തില്‍ തുടര്‍ന്നുകൊണ്ടുതന്നെ ചൂഷിതരഹിത സമൂഹ സൃഷ്ടിക്കായുള്ള സമരമുഖത്തില്‍ അണിനിരക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണം. അതിന് പ്രത്യയശാസ്ത്രത്തിന്റെ വിലക്ക് തടസ്സമാകരുത്.
(കെ എസ് മനോജ്, മാതൃഭൂമി ദിനപത്രത്തില്‍..)

Thursday, January 14, 2010

സക്കറിയയുടെ പത്രക്കുറിപ്പ്

ഇന്നലെ നടന്ന ഡിവൈഎഫ്‌ഐ യോഗത്തിലെ പ്രസംഗത്തില്‍ ശ്രീ. പിണറായി വിജയന്‍ എന്നെപ്പറ്റി നടത്തിയ പരാമര്‍ശങ്ങള്‍ അവയര്‍ഹിക്കുന്ന ഗൗരവത്തോടെ ഞാന്‍ കാണുന്നു.
അതുകൊണ്ടുതന്നെ അദ്ദേഹം ഉയര്‍ത്തിയ ചില പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്‌ എന്ന്‌ തോന്നുന്നു. ഒന്ന്‌: പയ്യന്നൂരില്‍ ഡിവൈഎഫ്‌ഐ എന്നെ ആക്രമിച്ച സംഭവത്തില്‍ എന്നെ പ്രതിക്കൂട്ടിലാക്കാനായി അദ്ദേഹം ഉന്നയിച്ച ന്യായങ്ങള്‍.രണ്ട്‌: പൗരസ്വാതന്ത്ര്യങ്ങള്‍ സംബന്ധിച്ച്‌ അദ്ദേഹം ഉന്നയിച്ച വാദമുഖങ്ങള്‍.പയ്യന്നൂരില്‍ ഞാന്‍ പ്രസംഗിച്ചതെന്ത്‌ എന്നതിനെപ്പറ്റി ഗെബ്ബല്‍സിയന്‍ തന്ത്രകൂര്‍മ്മത പ്രയോഗിച്ചുകൊണ്ടുള്ള ഒരു കെട്ടുകഥാ പ്രചരണം 'ദേശാഭിമാനി' തുറന്നുവിട്ടതിന്റെ ചുവടുപിടിച്ചാണ്‌ ശ്രീ. വിജയന്‍ പ്രസംഗിച്ചത്‌ എന്ന്‌ തോന്നുന്നു.കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ യുഗപുരുഷന്മാരുടെ മേല്‍ ഞാന്‍ ലൈംഗിക അരാജകത്വം ആരോപിച്ചു എന്നും അതിന്റെ പേരിലാണ്‌ ആദ്യം വേദിയില്‍ വെച്ച്‌ ഒരു സഖാവ്‌ എന്നെ ഭീഷണിപ്പെടുത്തിയതും പിന്നീട്‌ ഡിവൈഎഫ്‌ഐക്കാര്‍ -ശ്രീ. വിജയന്റെ ഭാഷയില്‍ നാട്ടുകാര്‍- എന്നെ ആക്രമിച്ചതും എന്നാണ്‌ അദ്ദേഹം സമര്‍ത്ഥിച്ചത്‌. ഇത്‌ പൂര്‍ണ്ണമായും അവാസ്തവമാണ്‌.
ആദ്യകാല കമ്മ്യൂണിസ്റ്റുകളില്‍ ഞാന്‍ 'ആരോപിച്ചത്‌' ആധുനികതയും പുരോഗമന-നവോത്ഥാന ചിന്തയുമാണ്‌. അവര്‍ക്ക്‌ സങ്കുചിതമല്ലാത്തതും മാനവികവുമായ ഒരു വീക്ഷണ കോണില്‍ നിന്ന്‌ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക വ്യവസ്ഥകളെയും സ്ത്രീപുരുഷ ബന്ധത്തെയും കാണാന്‍ കഴിഞ്ഞു. തങ്ങളുടെ ജീവിതങ്ങളില്‍ അത്‌ ധീരമായി പകര്‍ത്താന്‍ കഴിഞ്ഞു. ജീവന്റെ തന്നെ ലൈംഗികാധിഷ്ഠിതത്വത്തെ അവര്‍ ഒരു അനാശാസ്യമായി കണ്ടില്ല. എന്നാല്‍ ഏഴോളം ദശകങ്ങള്‍ക്ക്‌ ശേഷം, സിപിഎമ്മിന്റെ യുവജനസംഘടന പ്രാകൃതമായ ഒരു സങ്കുചിതത്വത്തിലേക്ക്‌ മടങ്ങുന്നത്‌ ആപത്ക്കരമാണ്‌ എന്നാണ്‌ ഞാന്‍ പറഞ്ഞത്‌. ഇതിനെയാണ്‌ ശ്രീ. വിജയന്‍ യുഗപുരുഷന്മാരെ അപമാനിച്ചതായി ചിത്രീകരിച്ചത്‌.
മാത്രമല്ല, എന്നെ ഭീഷണിപ്പെടുത്തിയ പുകസ സഖാവ്‌ അതിന്‌ കൃത്യമായി പറഞ്ഞ കാരണം ഞാന്‍ രാജ്മോഹന്‍ ഉണ്ണിത്താനെ ന്യായീകരിച്ചു എന്നതാണ്‌. എന്നെ ആക്രമിച്ച ഡിവൈഎഫ്‌ഐ സഹോദരങ്ങളാവട്ടെ എന്നോട്‌ അട്ടഹസിച്ചത്‌ "പയ്യന്നൂരില്‍ വെച്ച്‌ ഡിവൈഎഫ്‌ഐയെ അധിക്ഷേപിച്ച നീ ജീവനോടെ പോവില്ല" എന്നാണ്‌. ഇരുകൂട്ടരും യുഗപുരുഷന്മാരെപ്പറ്റി ഒരക്ഷരവും മിണ്ടിയില്ല. ഞാന്‍ പറഞ്ഞതെന്തെന്ന്‌ അവര്‍ക്ക്‌ പോലും മനസ്സിലായിട്ടുണ്ടാവും.ശ്രീ. പിണറായി വിജയന്‍ മുന്നോട്ടുവെച്ച മറ്റൊരാശയം പ്രസംഗകര്‍ സാഹചര്യം നോക്കി പ്രസംഗിക്കണം എന്നതാണ്‌. അതായത്‌ കേള്‍വിക്കാര്‍ക്ക്‌ ഇഷ്ടമുള്ളതേ പറയാവൂ. അല്ലെങ്കില്‍ അവര്‍ 'വികാര പ്രകടനം' നടത്തിയാല്‍ അതിലത്ഭുതമൊന്നുമില്ല. ശ്രീ. വിജയനെ പോലെ പഴക്കം സിദ്ധിച്ച ഒരു രാഷ്ട്രീയ നേതാവില്‍ നിന്ന്‌ വന്ന ഈ വാക്കുകള്‍ കേരള സമൂഹത്തിന്റെയാകമാനം അഭിപ്രായ സ്വാതന്ത്ര്യത്തിന്‌ ഒരു വന്‍ ഭീഷണിയായി മാറുകയാണ്‌.

വേദിയില്‍ നിന്ന്‌ അനിഷ്ടമായത്‌ പറയരുത്‌ എന്ന വിലക്ക്‌ നാളെ വഴിയോരത്ത്‌ നിന്നും എന്നായി മാറാന്‍ എളുപ്പമാണ്‌. അദ്ദേഹം ആ വാക്കുകള്‍ പിന്‍വലിക്കണമെന്ന്‌ എളിമയോടെ അപേക്ഷിക്കുന്നു.സ്ത്രീ പുരുഷന്മാരുടെ സ്വകാര്യതാ സ്വാതന്ത്ര്യത്തെപ്പറ്റിയും അദ്ദേഹം ഭീതിജനകമായ ഒരാശയമാണ്‌ അവതരിപ്പിച്ചത്‌. അതായത്‌ നാട്ടുകാര്‍ക്ക്‌ ഒരു സ്ത്രീയെയും പുരുഷനെയും പറ്റി സംശയം തോന്നിയാല്‍ അവര്‍ക്ക്‌ നിയമം കയ്യിലെടുത്ത്‌ അവരെ മര്‍ദ്ദിക്കാനും അപമാനിക്കാനുമുള്ള അവകാശമുണ്ട്‌ എന്നാണ്‌ ശ്രീ. വിജയന്‍ സ്ഥാപിച്ചത്‌. ഒരുപക്ഷെ കേരള മുഖ്യമന്ത്രി തന്നെയായേക്കാവുന്ന ഒരു വ്യക്തിയില്‍ നിന്ന്‌ ഇത്‌ ഞെട്ടിപ്പിക്കുന്ന ഒരു സമീപനമാണ്‌.
അദ്ദേഹം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ രണ്ട്‌ പ്രമുഖ മതങ്ങളോടും പാര്‍ട്ടി നേതാക്കളെ അവയിലെ ദൈവങ്ങളോടും താരതമ്യപ്പെടുത്തിക്കൊണ്ട്‌ പറഞ്ഞ വാക്കുകള്‍ പരിഭ്രമിപ്പിക്കുന്നവയാണ്‌. സെക്കുലര്‍ എന്ന്‌ അഭിമാനിക്കുന്ന ഒരു പാര്‍ട്ടിയുടെ നേതാവില്‍ നിന്ന്‌ വന്ന ഈ വാക്കുകള്‍ വേദിയറിഞ്ഞ്‌ പ്രസംഗിച്ചതിന്റെ ഫലം മാത്രമാണ്‌ എന്ന്‌ ഞാന്‍ ആശിക്കുകയാണ്‌. സിപിഎമ്മിനോടോ ഡിവൈഎഫ്‌ഐയോടോ എനിക്ക്‌ യാതൊരു വിരോധവുമില്ല. എന്നുമാത്രമല്ല, ഇടതുപക്ഷത്തിന്റെ കേരളത്തിലെ നിലനില്‍പ്പ്‌ അതിപ്രധാനമായ ഒരാവശ്യമാണെന്ന്‌ വിശ്വസിക്കുന്നവനാണ്‌ ഞാന്‍. എന്നെ ഭര്‍ത്സിച്ച സഖാവിനോടോ എന്റെമേല്‍ കൈവച്ച യുവസഹോദരങ്ങളോടോ യാതൊരു വിരോധവുമില്ല. അവര്‍ അവരുടെ കര്‍മ്മം ചെയ്തു, അത്രമാത്രം. മറ്റാരോടും അവര്‍ അങ്ങനെ ചെയ്യാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥന മാത്രമുണ്ട്‌.
പയ്യന്നൂര്‍ പ്രസംഗമടക്കമുള്ള എന്റെ എളിയ ആശയസംവാദങ്ങള്‍ ഞാന്‍ നടത്തുന്നത്‌ കേരളത്തിലുണ്ട്‌ എന്ന്‌ ഞാന്‍ വിശ്വസിക്കുന്ന സെക്കുലര്‍-ജനാധിപത്യ ഇടത്തില്‍ നിന്നുകൊണ്ടാണ്‌. ആ ഇടത്തില്‍ തന്നെയാണ്‌ സിപിഎമ്മും ഡിവൈഎഫ്‌ഐയും നില കൊള്ളുന്നത്‌ എന്ന്‌ ഞാന്‍ പ്രത്യാശിക്കുന്നു.
ഇന്നലെ നടന്ന ഡിവൈഎഫ്‌ഐ യോഗത്തിലെ പ്രസംഗത്തില്‍ ശ്രീ. പിണറായി വിജയന്‍ എന്നെപ്പറ്റി നടത്തിയ പരാമര്‍ശങ്ങള്‍ അവയര്‍ഹിക്കുന്ന ഗൗരവത്തോടെ ഞാന്‍ കാണുന്നു.
അതുകൊണ്ടുതന്നെ അദ്ദേഹം ഉയര്‍ത്തിയ ചില പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്‌ എന്ന്‌ തോന്നുന്നു. ഒന്ന്‌: പയ്യന്നൂരില്‍ ഡിവൈഎഫ്‌ഐ എന്നെ ആക്രമിച്ച സംഭവത്തില്‍ എന്നെ പ്രതിക്കൂട്ടിലാക്കാനായി അദ്ദേഹം ഉന്നയിച്ച ന്യായങ്ങള്‍.രണ്ട്‌: പൗരസ്വാതന്ത്ര്യങ്ങള്‍ സംബന്ധിച്ച്‌ അദ്ദേഹം ഉന്നയിച്ച വാദമുഖങ്ങള്‍.പയ്യന്നൂരില്‍ ഞാന്‍ പ്രസംഗിച്ചതെന്ത്‌ എന്നതിനെപ്പറ്റി ഗെബ്ബല്‍സിയന്‍ തന്ത്രകൂര്‍മ്മത പ്രയോഗിച്ചുകൊണ്ടുള്ള ഒരു കെട്ടുകഥാ പ്രചരണം 'ദേശാഭിമാനി' തുറന്നുവിട്ടതിന്റെ ചുവടുപിടിച്ചാണ്‌ ശ്രീ. വിജയന്‍ പ്രസംഗിച്ചത്‌ എന്ന്‌ തോന്നുന്നു.കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ യുഗപുരുഷന്മാരുടെ മേല്‍ ഞാന്‍ ലൈംഗിക അരാജകത്വം ആരോപിച്ചു എന്നും അതിന്റെ പേരിലാണ്‌ ആദ്യം വേദിയില്‍ വെച്ച്‌ ഒരു സഖാവ്‌ എന്നെ ഭീഷണിപ്പെടുത്തിയതും പിന്നീട്‌ ഡിവൈഎഫ്‌ഐക്കാര്‍ -ശ്രീ. വിജയന്റെ ഭാഷയില്‍ നാട്ടുകാര്‍- എന്നെ ആക്രമിച്ചതും എന്നാണ്‌ അദ്ദേഹം സമര്‍ത്ഥിച്ചത്‌. ഇത്‌ പൂര്‍ണ്ണമായും അവാസ്തവമാണ്‌.
ആദ്യകാല കമ്മ്യൂണിസ്റ്റുകളില്‍ ഞാന്‍ 'ആരോപിച്ചത്‌' ആധുനികതയും പുരോഗമന-നവോത്ഥാന ചിന്തയുമാണ്‌. അവര്‍ക്ക്‌ സങ്കുചിതമല്ലാത്തതും മാനവികവുമായ ഒരു വീക്ഷണ കോണില്‍ നിന്ന്‌ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക വ്യവസ്ഥകളെയും സ്ത്രീപുരുഷ ബന്ധത്തെയും കാണാന്‍ കഴിഞ്ഞു. തങ്ങളുടെ ജീവിതങ്ങളില്‍ അത്‌ ധീരമായി പകര്‍ത്താന്‍ കഴിഞ്ഞു. ജീവന്റെ തന്നെ ലൈംഗികാധിഷ്ഠിതത്വത്തെ അവര്‍ ഒരു അനാശാസ്യമായി കണ്ടില്ല. എന്നാല്‍ ഏഴോളം ദശകങ്ങള്‍ക്ക്‌ ശേഷം, സിപിഎമ്മിന്റെ യുവജനസംഘടന പ്രാകൃതമായ ഒരു സങ്കുചിതത്വത്തിലേക്ക്‌ മടങ്ങുന്നത്‌ ആപത്ക്കരമാണ്‌ എന്നാണ്‌ ഞാന്‍ പറഞ്ഞത്‌. ഇതിനെയാണ്‌ ശ്രീ. വിജയന്‍ യുഗപുരുഷന്മാരെ അപമാനിച്ചതായി ചിത്രീകരിച്ചത്‌.
മാത്രമല്ല, എന്നെ ഭീഷണിപ്പെടുത്തിയ പുകസ സഖാവ്‌ അതിന്‌ കൃത്യമായി പറഞ്ഞ കാരണം ഞാന്‍ രാജ്മോഹന്‍ ഉണ്ണിത്താനെ ന്യായീകരിച്ചു എന്നതാണ്‌. എന്നെ ആക്രമിച്ച ഡിവൈഎഫ്‌ഐ സഹോദരങ്ങളാവട്ടെ എന്നോട്‌ അട്ടഹസിച്ചത്‌ "പയ്യന്നൂരില്‍ വെച്ച്‌ ഡിവൈഎഫ്‌ഐയെ അധിക്ഷേപിച്ച നീ ജീവനോടെ പോവില്ല" എന്നാണ്‌. ഇരുകൂട്ടരും യുഗപുരുഷന്മാരെപ്പറ്റി ഒരക്ഷരവും മിണ്ടിയില്ല. ഞാന്‍ പറഞ്ഞതെന്തെന്ന്‌ അവര്‍ക്ക്‌ പോലും മനസ്സിലായിട്ടുണ്ടാവും.ശ്രീ. പിണറായി വിജയന്‍ മുന്നോട്ടുവെച്ച മറ്റൊരാശയം പ്രസംഗകര്‍ സാഹചര്യം നോക്കി പ്രസംഗിക്കണം എന്നതാണ്‌. അതായത്‌ കേള്‍വിക്കാര്‍ക്ക്‌ ഇഷ്ടമുള്ളതേ പറയാവൂ. അല്ലെങ്കില്‍ അവര്‍ 'വികാര പ്രകടനം' നടത്തിയാല്‍ അതിലത്ഭുതമൊന്നുമില്ല. ശ്രീ. വിജയനെ പോലെ പഴക്കം സിദ്ധിച്ച ഒരു രാഷ്ട്രീയ നേതാവില്‍ നിന്ന്‌ വന്ന ഈ വാക്കുകള്‍ കേരള സമൂഹത്തിന്റെയാകമാനം അഭിപ്രായ സ്വാതന്ത്ര്യത്തിന്‌ ഒരു വന്‍ ഭീഷണിയായി മാറുകയാണ്‌.

വേദിയില്‍ നിന്ന്‌ അനിഷ്ടമായത്‌ പറയരുത്‌ എന്ന വിലക്ക്‌ നാളെ വഴിയോരത്ത്‌ നിന്നും എന്നായി മാറാന്‍ എളുപ്പമാണ്‌. അദ്ദേഹം ആ വാക്കുകള്‍ പിന്‍വലിക്കണമെന്ന്‌ എളിമയോടെ അപേക്ഷിക്കുന്നു.സ്ത്രീ പുരുഷന്മാരുടെ സ്വകാര്യതാ സ്വാതന്ത്ര്യത്തെപ്പറ്റിയും അദ്ദേഹം ഭീതിജനകമായ ഒരാശയമാണ്‌ അവതരിപ്പിച്ചത്‌. അതായത്‌ നാട്ടുകാര്‍ക്ക്‌ ഒരു സ്ത്രീയെയും പുരുഷനെയും പറ്റി സംശയം തോന്നിയാല്‍ അവര്‍ക്ക്‌ നിയമം കയ്യിലെടുത്ത്‌ അവരെ മര്‍ദ്ദിക്കാനും അപമാനിക്കാനുമുള്ള അവകാശമുണ്ട്‌ എന്നാണ്‌ ശ്രീ. വിജയന്‍ സ്ഥാപിച്ചത്‌. ഒരുപക്ഷെ കേരള മുഖ്യമന്ത്രി തന്നെയായേക്കാവുന്ന ഒരു വ്യക്തിയില്‍ നിന്ന്‌ ഇത്‌ ഞെട്ടിപ്പിക്കുന്ന ഒരു സമീപനമാണ്‌.
അദ്ദേഹം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ രണ്ട്‌ പ്രമുഖ മതങ്ങളോടും പാര്‍ട്ടി നേതാക്കളെ അവയിലെ ദൈവങ്ങളോടും താരതമ്യപ്പെടുത്തിക്കൊണ്ട്‌ പറഞ്ഞ വാക്കുകള്‍ പരിഭ്രമിപ്പിക്കുന്നവയാണ്‌. സെക്കുലര്‍ എന്ന്‌ അഭിമാനിക്കുന്ന ഒരു പാര്‍ട്ടിയുടെ നേതാവില്‍ നിന്ന്‌ വന്ന ഈ വാക്കുകള്‍ വേദിയറിഞ്ഞ്‌ പ്രസംഗിച്ചതിന്റെ ഫലം മാത്രമാണ്‌ എന്ന്‌ ഞാന്‍ ആശിക്കുകയാണ്‌. സിപിഎമ്മിനോടോ ഡിവൈഎഫ്‌ഐയോടോ എനിക്ക്‌ യാതൊരു വിരോധവുമില്ല. എന്നുമാത്രമല്ല, ഇടതുപക്ഷത്തിന്റെ കേരളത്തിലെ നിലനില്‍പ്പ്‌ അതിപ്രധാനമായ ഒരാവശ്യമാണെന്ന്‌ വിശ്വസിക്കുന്നവനാണ്‌ ഞാന്‍. എന്നെ ഭര്‍ത്സിച്ച സഖാവിനോടോ എന്റെമേല്‍ കൈവച്ച യുവസഹോദരങ്ങളോടോ യാതൊരു വിരോധവുമില്ല. അവര്‍ അവരുടെ കര്‍മ്മം ചെയ്തു, അത്രമാത്രം. മറ്റാരോടും അവര്‍ അങ്ങനെ ചെയ്യാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥന മാത്രമുണ്ട്‌.
പയ്യന്നൂര്‍ പ്രസംഗമടക്കമുള്ള എന്റെ എളിയ ആശയസംവാദങ്ങള്‍ ഞാന്‍ നടത്തുന്നത്‌ കേരളത്തിലുണ്ട്‌ എന്ന്‌ ഞാന്‍ വിശ്വസിക്കുന്ന സെക്കുലര്‍-ജനാധിപത്യ ഇടത്തില്‍ നിന്നുകൊണ്ടാണ്‌. ആ ഇടത്തില്‍ തന്നെയാണ്‌ സിപിഎമ്മും ഡിവൈഎഫ്‌ഐയും നില കൊള്ളുന്നത്‌ എന്ന്‌ ഞാന്‍ പ്രത്യാശിക്കുന്നു.

(വീക്ഷണത്തില്‍നിന്ന്)

Sunday, January 10, 2010

കെ.എസ്‌.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കുന്നത്‌ എന്തിനുവേണ്ടി

തമ്പാനൂര്‍ രവി, ടി.ഡി.എഫ്‌ സംസ്ഥാന പ്രസിഡന്റ്‌(Veekshanam News)
ഇന്ന്‌ കെ.എസ്‌.ആര്‍.ടി.സിയിലെ ഭൂരിപക്ഷം ജീവനക്കാരും സൂചനാ പണിമുടക്കിലേര്‍പ്പെട്ടിരിക്കുകയാണ്‍്‌. കഴിഞ്ഞ കൊല്ലം ജനുവരി 29 മുതല്‍ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന്‌
ആവശ്യപ്പെട്ടുകൊണ്ട്‌ ടി.ഡി.എഫ്‌ സമരരംഗത്ത്‌ ഒറ്റയ്ക്കായിരുന്നു. ജീവനക്കാരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട്‌ ജനാധിപത്യരീതിയില്‍ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ടി.ഡി.എഫിന്‌ ജീവനക്കാരുടെ ഇടയില്‍ ലഭിച്ചിട്ടുള്ള വന്‍ പിന്തുണ ഭരണപക്ഷ യൂണിയനുകളായ കെ.എസ്‌.ആര്‍.ടി.ഇ.എ, എ.ഐ.റ്റി.യു.സി എന്നീ സംഘടനകളും ഇന്നത്തെ സമരത്തിന്‌ നോട്ടീസ്‌ നല്‍കി. എന്നാല്‍ യൂണിയനുകളുമായി സര്‍ക്കാര്‍ നടത്തിയ ഒരു പ്രഹസന ചര്‍ച്ച മറയാക്കി സി.പി.എം നേതൃത്വത്തിലുള്ള ഭരണപക്ഷ യൂണിയന്‍ സമരത്തില്‍ നിന്ന്‌ ഒളിച്ചോടിയിരിക്കുകയാണ്‌. എന്നാല്‍ എ.ഐ.റ്റി.യു.സി ഇന്നത്തെ പണിമുടക്കില്‍ ഉറച്ചു നില്‍ക്കുന്നത്‌ ടി.ഡി.എഫ്‌ നടത്തുന്ന പണിമുടക്ക്‌ രാഷ്ട്രീയ പ്രേരിതം അല്ലെന്നുള്ളതിന്‌ തെളിവാണ്‌.
ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതിനാല്‍ തെരഞ്ഞെടുപ്പ്‌ ചട്ടലംഘനം ആകും എന്നതിനാലാണ്‌ പ്രമോഷനും ഡി.എയും വൈകുന്നതെന്നും നവംബര്‍ പത്തിനു തന്നെ പ്രമോഷന്റേയും ഡി.എയുടേയും ഉത്തരവ്‌ ഇറങ്ങുമെന്നും അതിനായി മുഖ്യമന്ത്രിയുടെ ഒപ്പിനായി അയച്ചിട്ടുണ്ടെന്നും പറഞ്ഞ്‌ സ്വന്തം അണികളെ തെറ്റിദ്ധരിപ്പിക്കുന്ന വഞ്ചനാപരമായ നിലപാടാണ്‌ ഭരണപക്ഷ യൂണിയന്‍ നടത്തിപ്പോന്നിരുന്നത്‌. ശമ്പളക്കരാര്‍ ഒപ്പിടല്‍ ഇതാ.... ഇതാ... എന്ന്‌ പറഞ്ഞ്‌ ഒരു കൊല്ലം പറ്റിച്ച ഈ നേതാക്കളുടെ ഉറപ്പുകള്‍ സ്വന്തം അണികള്‍ പോലും ഇപ്പോള്‍ വിശ്വസിക്കുന്നില്ല. സ്വന്തം മുഖ്യനും ധനമന്ത്രിയും മന്ത്രിമാരും ഏകോപനസമിതി കണ്‍വീനറും കൈവെള്ളയിലുള്ളവര്‍ ജീവനക്കാരെ സമരങ്ങളിലേക്ക്‌ തള്ളിവിടാതെ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ നേടിക്കൊടുക്കാന്‍ ആര്‍ജ്ജവം കാട്ടണമായിരുന്നു. ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന്‌ പണിമുടക്കല്ലാതെ മറ്റ്‌ സാഹചര്യം ഇല്ലാത്തതിനാലാണ്‌ ടി.ഡി.എഫ്‌ ഇന്നത്തെ സൂചനാ പണിമുടക്കിന്‌ നിര്‍ബന്ധമായത്‌.
49 ശതമാനം കുടിശിക എന്ന പ്രധാന ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാരും മാനേജ്മെന്റും തയ്യാറാകണം. ജീവിത വിലസൂചിക വര്‍ദ്ധനയ്ക്ക്‌ ആനുപാതികമായി നല്‍കുന്ന ഡി.എ എന്ന ആനുകൂല്യം ലാഭ നഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കാനുള്ളതല്ല. കുതിച്ചുയരുന്ന വില വര്‍ദ്ധനയില്‍ പിടിച്ചു നില്‍ക്കാനാകാതെ പകച്ചു നില്‍ക്കുന്ന ട്രാന്‍സ്പോര്‍ട്ട്‌ തൊഴിലാളികള്‍ക്ക്‌ ശമ്പളത്തിന്റെ പകുതിയാണ്‌ ഡി.എ കുടിശ്ശിക ലഭിക്കാനുള്ളത്‌. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ഡി.എ. പ്രഖ്യാപിക്കുന്ന ഓരോ അവസരത്തിലും പണിമുടക്കുമായി രംഗത്തുവന്നാലെ അത്‌ നല്‍കൂ എന്ന സ്ഥിതി മാറണം. പരമാവധി ഡി.എ കുടിശ്ശിക ഇപ്പോള്‍ നല്‍കുകയും ബാക്കി എന്നൊക്കെ തരാമെന്ന്‌ ഉറപ്പ്‌ ലഭിക്കുകയും വേണം.
അതോടൊപ്പം തരാമെന്ന്‌ ഉറപ്പ്‌ ലഭിക്കുകയും വേണം. അതോടൊപ്പം മേലില്‍ പ്രഖ്യാപിക്കുന്ന ഡി.എ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ലഭിക്കുമ്പോള്‍ തന്നെ കെ.എസ്‌.ആര്‍ ടി.സി ജീവനക്കാര്‍ക്കും ലഭിക്കണമെന്നും ടി.ഡി.എഫ്‌ ആവശ്യം ഉന്നയിച്ചിരിക്കുന്നത്‌.ചര്‍ച്ചകളുടെ ഭാഗമായി അംഗീകരിച്ച്‌ 256 പ്രൊമോഷനുകള്‍ പോലും നല്‍കാതെ ഒരു കൊല്ലമായി സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്നു. അതിനുശേഷം വര്‍ദ്ധിച്ച ഷെഡ്യൂളുകള്‍ക്കും കിലോമീറ്ററിനും ആനുപാതികമായി പ്രൊമോഷന്‍ എല്ലാ ജീവനക്കാര്‍ക്കും ലഭിക്കണം. സ്ഥിരം ജീവനക്കാരുടെ 1/26 എന്ന കണക്കിനുള്ള പ്രതിദിന ശമ്പളത്തിന്‌ അവര്‍ക്ക്‌ അര്‍ഹതയുണ്ട്‌. പി.എസ്‌.സി എം പാനല്‍കാരെയും കാഷ്വല്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തുന്നതിന്‌ സര്‍ക്കാരിന്റെ ഒരു ഉത്തരവ്‌ ഉടന്‍ ഇറക്കണം.
ജീവനക്കാര്‍ക്ക്‌ മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും പീഡനങ്ങള്‍ നേരിടേണ്ടിവരുകയാണ്‌. ട്രാന്‍സ്പോര്‍ട്ട്‌ ജീവനക്കാരെ സാമൂഹ്യവിരുദ്ധര്‍ അക്രമിക്കുമ്പോള്‍ പോലീസ്‌ കാഴ്ചക്കാരായി മാറി നില്‍ക്കുകയാണ്‌.പുതിയ ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണറുടെ വരവോടെ കെ.എസ്‌.ആര്‍.ടി.സിക്ക്‌ പുതിയൊരു ശത്രുവും സ്വകാര്യ മുതലാളിമാര്‍ക്ക്‌ പുതിയൊരു മിത്രവും കൂടി ഉണ്ടായിരിക്കുന്നു. തിരുവനന്തപുരം സിറ്റിയിലെ നൂറോളം സ്വകാര്യ ബസ്സുകള്‍ക്കാണ്‌ ഒറ്റ രാത്രികൊണ്ട്‌ റൂട്ടുകള്‍ നീട്ടി നല്‍കിയത്‌. വ്യാപകമായ അഴിമതി ഈ മേഖലയില്‍ വര്‍ദ്ധിച്ചു വരുന്നു. കെ.എസ്‌.ആര്‍.ടി.സിയുടെ റൂട്ടുകള്‍ സ്വകാര്യക്കാര്‍ക്ക്‌ കടന്നു കയറാന്‍ സര്‍ക്കാരും മോട്ടോര്‍ വാഹന വകുപ്പും ഒത്താശ ചെയ്തു കൊടുക്കുന്നു എന്ന്‌ ടി.ഡി.എഫ്‌ ആരോപിച്ചു. 1076 കോടി രൂപ എഴുതിത്തള്ളിയത്‌ മഹാകാര്യമാണെന്ന നിലയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല.
കാലങ്ങളായി കോര്‍പ്പറേഷന്‍ സര്‍ക്കാരിനു നല്‍കാനുള്ള അധിക വെഹിക്കിള്‍ ടാക്സും പലിശയും കൂടിയുള്ള ഈ തുക കടലാസില്‍ മാത്രം അവശേഷിച്ചത്‌. കടലാസ്സിലൂടെ അവസാനിച്ചുവെന്നുമാത്രം. ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പ്പറേഷന്‍ രൂപം കൊണ്ടതു മുതല്‍ ഇന്നുവരെ ആകെ വാങ്ങിയിട്ടുള്ള 14,000 ബസ്സുകളും ഇപ്പോഴും നിരത്തില്‍ ഓടിക്കൊണ്ടിരിക്കുന്നു എന്ന സങ്കല്‍പത്തില്‍ ഉണ്ടാക്കിയ കള്ളക്കണക്കു പ്രകാരമുള്ള ടാക്സാണിത്‌. സര്‍ക്കാര്‍ സൗജന്യങ്ങള്‍ വഹിച്ച്‌ വകയില്‍ കെ.എസ്‌.ആര്‍.ടി.സിക്ക്‌ ഇതിനകം 2000 കോടി രൂപ നഷ്ടപ്പെട്ടപ്പോഴാണ്‌ ഇങ്ങനെയൊരു എഴുതിത്തള്ളല്‍. കോര്‍പ്പറേഷനോ, തൊഴിലാളികള്‍ക്കോ ഇതുകൊണ്ടൊന്നും പ്രത്യേകിച്ച്‌ ലഭിച്ചിട്ടില്ല. മറ്റ്‌ സംസ്ഥാനങ്ങളിലേതുപോലെ ബസ്‌ വാങ്ങാന്‍ ബഡ്ജറ്റില്‍ തുക നല്‍കിയും സാമൂഹ്യ ബാദ്ധ്യതയുടെ പേരില്‍ സര്‍ക്കാര്‍ ഏറ്റെടുത്തും പ്രതിസന്ധി പരിഹരിക്കണം.
പെന്‍ഷന്‍കാരോടുള്ള ബാദ്ധ്യത ഏറ്റെടുത്തും പ്രതിസന്ധി പരിഹരിക്കണം. പെന്‍ഷന്‍കാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ടി.ഡി.എഫ്‌. ആവശ്യപ്പെട്ടു. കെ.എസ്‌.ആര്‍.ടി.സി ജീവനക്കാരോട്‌ മനുഷ്യത്വരഹിതമായ നടപടികള്‍ സ്വീകരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ തികച്ചും ജനാധിപത്യമായ രീതിയില്‍ നടത്തുന്ന ഈ സൂചനാ പണിമുടക്കിനോട്‌ എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.