എന്റെ സഖാവൊരു
ജ്യോതി മാത്രമാവുകയാണ്,
ഓര്‍മ്മകളിലെ തേജസ്സ്.
തേങ്ങുന്നൊരു മനസ്സുമായ്
വംഗ നാട്ടിലേക്കൊരു
കണ്ണെറിഞ്ഞ് ഒരു മലയാളി.
ഒരു ജനതയുടെ ആത്മാവിഷ്ക്കാരം
എന്നെ പരിഹസിക്കുന്നു,
ആയിരം കണ്ഠങ്ങളില്‍
ഇങ്ക്വിലാബുയരുമ്പോള്‍
മെയ്വഴക്ക യന്ത്രത്തില്‍
ആടിയുലഞ്ഞ് ഒന്നാം ആവിഷ്ക്കാരം,
രണ്ടില്‍ ബൂട്ടാന്‍ ലോട്ടറി വിപ്ലവം,
മൂന്നില്‍ ഹനുമാന് കവചം.
നീയിനിയിതൊന്നും കേള്‍ക്കേണ്ട,
കാണേണ്ട സഖാവേ..
ലാല്‍സലാം, സാല്‍സലാം
Subscribe to:
Post Comments (Atom)

Kollaam nalla write up
ReplyDelete